സര്‍ഫ്രാസ് അഹമ്മദിന്‍റെ അഭിപ്രായപ്രകടനം പുറത്തുവന്നതിന് പിന്നാലെ ട്രോളുകളുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. സമീപകാലത്ത് തോറ്റത് ഇന്ത്യയല്ല, ഏഷ്യാകപ്പില്‍ ഇന്ത്യയോട് രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടത് ഓര്‍മ്മിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍.
മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് മുന്‍തൂക്കമുണ്ടെന്ന് പറഞ്ഞ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് ഇന്ത്യന്‍ ആരാധകരുടെ ട്രോള്‍ മഴ. സമീപകാലത്ത് വലിയൊരു ടൂര്‍ണമെന്‍റില്‍(ചാമ്പ്യന്‍സ് ട്രോഫി 2017) ഇന്ത്യയെ തങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ പാക്കിസ്ഥാന് മുന്‍തൂക്കമുണ്ട്. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യക്കെതിരായ പോരാട്ടം പോലെയാണ് കാണുന്നത് എന്നുമായിരുന്നു പാക് നായകന്‍റെ അഭിപ്രായം.
സര്‍ഫ്രാസ് അഹമ്മദിന്‍റെ അഭിപ്രായപ്രകടനം പുറത്തുവന്നതിന് പിന്നാലെ ട്രോളുകളുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. സമീപകാലത്ത് തോറ്റത് ഇന്ത്യയല്ല, പാക്കിസ്ഥാനാണ് എന്നായിരുന്നു ഇന്ത്യന്‍ ആരാധകരുടെ പക്ഷം. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയോട് രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടത് ഓര്‍മ്മിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ആരാധകര്‍. 2017ലാണ് ചാമ്പ്യന്‍സ് ട്രോഫി നടന്നത്.
'ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പിലെ ഫേവറേറ്റുകള്‍. ആരും തങ്ങള്‍ക്ക് കിരീട സാധ്യത കല്‍പിക്കുന്നില്ല. അതിനാല്‍ മറ്റ് ടീമുകളുടെ അത്ര സമ്മര്‍ദം പാക്കിസ്ഥാനില്ലെന്നും' നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വ്യക്തമാക്കിയിരുന്നു. മെയ് അവസാനം ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പില്‍ പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ല.
