ഹോട്ട് ഫോമിലുള്ള ദീപക് ഹൂഡയെ അടക്കം പുറത്തിരുത്തിയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ രണ്ടാം ടി20യ്ക്ക് ഇറങ്ങിയത്. എന്നാല്‍ ആദ്യ ടി20യില്‍ 50 റണ്‍സിന്‍റെ തകർപ്പന്‍ ജയത്തില്‍ പങ്കാളികളായ ദീപക് ഹൂഡയും ഇഷാന്‍ കിഷനും അർഷ്‍ദീപ് സിംഗും അക്സർ പട്ടേലുമില്ലാത്തത് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടി20യില്‍ ഇന്ത്യയുടെ ഫലത്തെ ബാധിച്ചില്ല.
എഡ്‍ജ്ബാസ്റ്റണ്‍: ജോസ് ബട്‍ലർ, ജേസന്‍ റോയ്, ഡേവിഡ് മലാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, മൊയീന്‍ അലി, ഏത് ടീമും കൊതിക്കുന്ന ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് നിരയെയും ബാസ്ബോള്‍ ശൈലിയെയും പൂർണമായും അപ്രസക്തമാക്കുകയായിരുന്നു ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ. ആദ്യ ടി20 50 റണ്ണിനും രണ്ടാമത്തേത് 49 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ടി20 ലോകകപ്പിന് മുമ്പ് രോഹിത് ശർമ്മയ്ക്കും സംഘത്തിനും ഇരട്ട ഊർജം നല്‍കുന്ന വിജയം. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് മേല്‍ പരമ്പര നേടിയ ഇന്ത്യയുടെ കരുത്തിനെ വാരിപ്പുകഴ്ത്തുകയാണ് ആരാധകർ.
ഹോട്ട് ഫോമിലുള്ള ദീപക് ഹൂഡയെ അടക്കം പുറത്തിരുത്തിയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ രണ്ടാം ടി20യ്ക്ക് ഇറങ്ങിയത്. എന്നാല്‍ ആദ്യ ടി20യില്‍ 50 റണ്‍സിന്‍റെ തകർപ്പന്‍ ജയത്തില്‍ പങ്കാളികളായ ദീപക് ഹൂഡയും ഇഷാന്‍ കിഷനും അർഷ്‍ദീപ് സിംഗും അക്സർ പട്ടേലുമില്ലാത്തത് എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടി20യില്‍ ഇന്ത്യയുടെ ഫലത്തെ ബാധിച്ചില്ല. ടീമിലേക്ക് മടങ്ങിയെത്തിയവരില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ബാറ്റുകൊണ്ടും ജസ്പ്രീത് ബുമ്ര ബോളുകൊണ്ടും തിളങ്ങി.

ഭുവി, ബുമ്ര, ചാഹല്‍; ട്രിപ്പിള്‍ ഷോക്കില്‍ ചാരമായി ഇംഗ്ലണ്ട്, ഇന്ത്യക്ക് ടി20 പരമ്പര
ക്യാപ്റ്റന്‍ രോഹിത് ശർമ്മയ്ക്കൊപ്പം എഡ്‍ജ്‍ബാസ്റ്റണില്‍ റിഷഭ് പന്താണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. രോഹിത് 20 പന്തില്‍ 31 റണ്‍സ് നേടി. റിഷഭ് പന്ത് എന്നാല്‍ 15 പന്തില്‍ 26 റണ്‍സെടുത്തു. ദീപക് ഹൂഡ പ്ലേയിംഗ് ഇലവനിന് പുറത്തായപ്പോള്‍ ഇന്ന് കളത്തിലിറങ്ങിയ വിരാട് കോലി മൂന്ന് പന്തില്‍ 1 റണ്‍സ് മാത്രം നേടിയതാണ് ഇതിനൊരു അപവാദം. സൂര്യകുമാർ യാദവും(15), ഹാർദിക് പാണ്ഡ്യയും(12), ദിനേശ് കാർത്തിക്കും(12) തിളങ്ങാതിരുന്നപ്പോഴും രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ്(29 പന്തില്‍ 46*) ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 20 ഓവറില്‍ 170-8 എന്ന മാന്യമായ സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ജേസന്‍ റോയിയെ രോഹിത്തിന്‍റെ കൈകളിലെത്തിച്ച് ഭുവനേശ്വർ കുമാർ ഇന്ത്യക്ക് വഴികാട്ടി. ഐപിഎല്ലിലെ റണ്‍വേട്ടക്കാരന്‍ ജോസ് ബട്‍ലറും(4), അരങ്ങേറ്റക്കാരന്‍ റിച്ചാർഡ് ഗ്ലീസനും(2) കൂടി ഭുവിക്ക് മുന്നില്‍ വീണു. ഡേവിഡ് മലാന്‍(19), ഹാരി ബ്രൂക്ക്(8) എന്നിവരെ യുസ്‍വേന്ദ്ര ചാഹലും ലിയാം ലിവിംഗ്സ്റ്റണ്‍(15), സാം കറന്‍(2) എന്നിവരെ ഹാർദിക് പാണ്ഡ്യയും മടക്കി. 21 പന്തില്‍ 35 റണ്ണെടുത്ത മൊയീന്‍ അലിയെ ഹാർദിക് പാണ്ഡ്യയും അക്കൌണ്ട് തുറക്കും മുമ്പ് മാത്യൂ പാർക്കിന്‍സനിനെ ഹർഷല്‍ പട്ടേലും മടക്കിയപ്പോള്‍ 22 പന്തില്‍ 33* എടുത്ത ഡേവിഡ് വില്ലിയുടെ പോരാട്ടം പാഴായി. 17 ഓവറില്‍ ഇംഗ്ലണ്ട് 121ല്‍ പുറത്താവുകയായിരുന്നു. ഇതോടെ ഒരു മത്സരം അവശേഷിക്കേ ഇന്ത്യക്ക് 2-0ന് പരമ്പര സ്വന്തമായി.
