ഹോക്കി, സ്‌ക്വാഷ്, ഫുട്‌ബോള്‍.. ഇന്ത്യക്ക് മുന്നില്‍ നനഞ്ഞ പടക്കമായി പാകിസ്ഥാന്‍! ഇനി ക്രിക്കറ്റെന്ന് ആരാധകര്‍
മറ്റൊരു വിജയം ഏഷ്യന്‍ ഗെയിംസിലെ തന്നെ സ്‌ക്വാഷിലായിരുന്നു. സ്‌ക്വാഷ് പുരുഷ ടീമാണ് ആവേശകരമായ ഫൈനലില്‍ പാകിസ്ഥാനെ 2-1നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് തോറ്റ ശേഷം ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു ഇന്ത്യ.

ഹാങ്ചൗ: കായിക മേഖലയില്‍ ഇന്ത്യക്കെതിരെ എല്ലാ മത്സരങ്ങളിലും പാകിസ്ഥാന്‍ തോറ്റ ദിവസായിരുന്നു. ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെതിരെ എക്കാലത്തേയും വലിജ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കാണ് അയല്‍ക്കാരെ ഇന്ത്യ കെട്ടുകെട്ടിച്ചത്. നാല് ഗോള്‍ നേടി ഹര്‍മന്‍പ്രീത് സിംഗിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. വരുണ്‍ കുമാറിന് രണ്ട് ഗോളുണ്ട്. മന്‍ദീപ് സി്ംഗ്, സുമിത്, ഷംസേര്‍ സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ് എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്. മുഹമ്മദ് ഖാന്‍, അബ്ദുള്‍ റാണ എന്നിവരുടെ വകയായിരുന്നു പാകിസ്ഥാന്റെ ഗോളുകള്‍.
മറ്റൊരു വിജയം ഏഷ്യന്‍ ഗെയിംസിലെ തന്നെ സ്‌ക്വാഷിലായിരുന്നു. സ്‌ക്വാഷ് പുരുഷ ടീമാണ് ആവേശകരമായ ഫൈനലില്‍ പാകിസ്ഥാനെ 2-1നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് തോറ്റ ശേഷം ശക്തമായി തിരിച്ചുവന്ന് സ്വര്‍ണം നേടുകയായിരുന്നു ഇന്ത്യ. സൗരവ് ഘോഷാല്‍, അഭയ് സിംഗ് ,മഹേഷ് എന്നിവരടങ്ങിയ ടീമിനാണ് സ്വര്‍ണം. തോല്‍ ഉറപ്പിച്ച് മത്സരത്തില്‍ അവിസ്മരണീയ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. മറ്റൊരു പാക് തോല്‍വി ഫുട്‌ബോളിലായിരുന്നു. അണ്ടര്‍ 19 സാഫ് കപ്പില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യന്‍ മൂന്ന് ജയങ്ങളും സോഷ്യല്‍ മീഡിയയില്‍ സ്‌പോര്‍ട്‌സ് ആരാധകര്‍ ആഘോഷിക്കുകയാണ്. കായിക മേഖയില്‍ അയല്‍ രാജ്യത്തിനെതിരെ സമ്പൂര്‍ണ ആധിപത്യമാണെന്നാണ് ആരാധകരുടെ പക്ഷം. ഇനി ഏകദിന ലോകകപ്പിലും പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ പരാജയമറിയുമെന്ന് ആരാധകര്‍ പറയുന്നു. ഒക്ടോബര്‍ 14ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം. അതിന് മുമ്പ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലും ഇന്ത്യ-പാക് പോരാട്ടത്തിന് സാധ്യതയുണ്ട്.
അതേസമയം, ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ ആദ്യ തോല്‍വി നേരിട്ടിരുന്നു. ഹൈദരബാദില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാനെ തകര്‍ത്തത്.