അമ്പയര്‍മാരായി ഗാഫ്നെയുടെ 49-ാം ടെസ്റ്റും ഇല്ലിംഗ്‌വര്‍ത്തിന്‍റെ 64-ാം ടെസ്റ്റുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. അതേസയമയം ഇംഗ്ലണ്ടിന്‍റെ റിച്ചാര്‍ഡ് കെറ്റില്‍ബറോക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. 2021ല്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കെറ്റില്‍ബറോ ആയിരുന്നു ടിവി അമ്പയര്‍.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള അമ്പയര്‍മാരെ ഐസിസി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക. ന്യൂസിലന്‍ഡിന്‍റെ ക്രിസ് ഗഫാനി, ഇംഗ്ലണ്ടിന്‍റെ റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് എന്നിവരായിരിക്കും ഏഴിന് തുടങ്ങുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍. ഇംഗ്ലണ്ടിന്‍റെ റിച്ചാര്‍ഡ് കെറ്റില്‍ബറോ ആണ് ടിവി അമ്പയര്‍. ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേന നാലാം അമ്പയറായകും. വെസ്റ്റ് ഇന്‍ഡീസിന്‍റെ റിച്ചി റിച്ചാര്‍ഡ്സണ്‍ ആണ് മാച്ച് റഫറി.

അമ്പയര്‍മാരായി ഗഫാനിയുടെ 49-ാം ടെസ്റ്റും ഇല്ലിംഗ്‌വര്‍ത്തിന്‍റെ 64-ാം ടെസ്റ്റുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. അതേസയമയം ഇംഗ്ലണ്ടിന്‍റെ റിച്ചാര്‍ഡ് കെറ്റില്‍ബറോക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. 2021ല്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കെറ്റില്‍ബറോ ആയിരുന്നു ടിവി അമ്പയര്‍.

Scroll to load tweet…

ഐസിസി മാച്ച് ഒഫീഷ്യല്‍സിനെ പ്രഖ്യാപിച്ചതിന് പിന്നാലെ 2014നുശേഷം റിച്ചാര്‍ഡ് കെറ്റില്‍ബറോ അമ്പയറായിരുന്നിട്ടുള്ള ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റുവെന്ന ചരിത്രം ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പുതിയ ജേഴ്സി അണിഞ്ഞ് രോഹിത്തും കോലിയും,ആരാധകര്‍ക്കും സ്വന്തമാക്കാം പുതിയ ജേഴ്സി; വില പ്രഖ്യാപിച്ചു

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെറ്റില്‍ബറോ ടി വി അമ്പയറായിരുന്നിട്ടുപോലും ഇന്ത്യ തോറ്റുുവെന്ന് പറയുന്ന ആരാധകര്‍ 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ശ്രീലങ്ക കിരീടം നേടുമ്പോഴും 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുമ്പോഴും 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാന് തോല്‍ക്കുമ്പോഴും 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റപ്പോഴുമെല്ലാം ഫീല്‍ഡ് അമ്പയര്‍മാരിലൊരാള്‍ കെറ്റില്‍ബറോ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കെറ്റില്‍ബറോ മാത്രമല്ല ഗഫാനിയാണെങ്കിലും ഇന്ത്യക്ക് ഭാഗ്യക്കേടാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം നടന്ന ടി20 ലോകകപ്പിന്‍റെ സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായപ്പോള്‍ ഗഫാനിയായിരുന്നു ഒരു ഫീല്‍ഡ് അമ്പയര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംYouTube video player