Asianet News MalayalamAsianet News Malayalam

എന്താ ഹെഡ്ഡേ മണ്ണ് പറ്റിയോ..? ഇത് കണ്ട് സഞ്ജുവിനും രോമാഞ്ചമടിച്ച് കാണും; ആവേശിന്റെ തീപ്പൊരി ബൗളിംഗ്

തൊട്ടടുത്ത പന്തിലെ ഒരു യോര്‍ക്കറില്‍ ഹെഡ്ഡിന്റെ നില തെറ്റിച്ചാണ് ആവേശ് ഇതിന് മറുപടി നല്‍കിയത്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ഒരു ഫുള്‍ ലെംഗ്ത് ഡൈവിലൂടെയാണ് പന്ത് തടുത്തിട്ടത്.

indian pacer avesh khan produced a great yorker against travis head
Author
First Published Dec 3, 2023, 11:06 PM IST

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരെയുള്ള അഞ്ചാമത്തെ ടി 20 പോരാട്ടത്തില്‍ ആവേശ് ഖാന്റെ തീപ്പൊരി ബൗളിംഗ്. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയെ തകര്‍ക്കുന്ന പ്രകടനം പുറപ്പെടുത്ത ട്രാവിസ് ഹെഡ്ഡിനെ വരെ വിറപ്പിക്കുന്ന മിന്നും പ്രകടനമാണ് ആവേശ് ഖാന്‍ പുറത്തെടുത്തത്. ട്രാവിഡ് ഹെഡ്ഡിനെതിരെയുള്ള ഓവറില്‍ നാല് റണ്‍സ് മാത്രമാണ് ആവേശ് വഴങ്ങിയത്. ആവേശിന്റെ ഓവറിന്റെ മൂന്നാമത്തെ പന്തില്‍ ഹെഡ് ബൗണ്ടറി നേടി. 

തൊട്ടടുത്ത പന്തിലെ ഒരു യോര്‍ക്കറില്‍ ഹെഡ്ഡിന്റെ നില തെറ്റിച്ചാണ് ആവേശ് ഇതിന് മറുപടി നല്‍കിയത്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ഒരു ഫുള്‍ ലെംഗ്ത് ഡൈവിലൂടെയാണ് പന്ത് തടുത്തിട്ടത്. ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആവേഷിനെ സ്വന്തമാക്കിയിരുന്നു. ട്രേഡിംഗിലൂടെയാണ് ആവേഷ് ടീമിലെത്തിയത്. ഓസീസിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. 

അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ബെന്‍ മക്‌ഡെമോര്‍ട്ടാണ് (54) ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവര്‍ വിജയത്തില്‍ നിര്‍ണായകമായി. 

മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഏഴ് ഓവറുകള്‍ക്കിടെ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ട്രാവിസ് ഹെഡ് (28), ജോഷ് ഫിലിലെ (4), ആരോണ്‍ ഹാര്‍ഡി (6) എ്‌നിവരാണ് മടങ്ങിയത്. പിന്നീട് ബെന്‍ - ടിം ഡേവിഡ് (17) സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയതോടെ ഓസീസ് അഞ്ചിന് 116 എന്ന നിലയിലായി. മാത്യൂ ഷോര്‍ട്ട് (16), ബെന്‍ ഡാര്‍ഷിസ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി മുകേഷ് കുമാര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.  

വെയ്ഡ് (22) - നതാന്‍ എല്ലിസ് (4) സഖ്യം ഓസീസിന് പ്രതീക്ഷ നല്‍കി. എന്നാല്‍ അവസാന ഓവറില്‍ വെയ്ഡിനെ അര്‍ഷ്ദീപ് മടക്കിയതോടെ ഓസീസ് തോല്‍വി സമ്മതിച്ചു. അവസാന ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് പിറന്നത്. ബെഹ്രന്‍ഡോര്‍ഫ് (2) എല്ലിസിനൊപ്പം പുറത്താവാതെ നിന്നു.

'ധോണിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്'; സിഎസ്‌കെയില്‍ 'തല'യുടെ പകരക്കാരന്റെ പേര് മുന്നോട്ട് വച്ച് മുന്‍ താരം

Latest Videos
Follow Us:
Download App:
  • android
  • ios