Asianet News MalayalamAsianet News Malayalam

'ധോണിക്ക് അവനെ ഒരുപാട് ഇഷ്ടമാണ്'; സിഎസ്‌കെയില്‍ 'തല'യുടെ പകരക്കാരന്റെ പേര് മുന്നോട്ട് വച്ച് മുന്‍ താരം

ധോണിയുടെ അവസാന ഐപിഎല്‍ സീസണാകും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടുമെന്നുള്ള കാര്യം ഉറപ്പാണ്.

former indian cricketer suggests new captain for chennai super kings
Author
First Published Dec 3, 2023, 9:38 PM IST

ചെന്നൈ: ഐപിഎല്‍ സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത വന്നതോടെ ടീമുകള്‍ ലേലത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ടീമിലേക്ക് ആരേ എത്തിക്കണമെന്ന് ഓരോ ടീമും മനസില്‍ കണക്കുക്കൂട്ടി കഴിഞ്ഞു. ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്ത് വന്നതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ ആവേശത്തിലാണ്. ഇത്തവണയും ടീമിനെയും നയിക്കാന്‍ എം എസ് ധോണി എന്ന അതികായന്‍ മുന്നിലുണ്ടാകും എന്നത് തന്നെയാണ് ടീമിന്റെയും ആരാധകരുടെയും ആത്മവിശ്വാസം. 

ധോണിയുടെ അവസാന ഐപിഎല്‍ സീസണാകും ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ധോണിക്ക് പകരക്കാരനെ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടുമെന്നുള്ള കാര്യം ഉറപ്പാണ്. ഇപ്പോള്‍ ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദീപ് ദാസ്ഗുപ്ത ധോണിയുടെ പകരക്കാരനാവാന്‍ പ്രാപ്തിയുള്ള ഒരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് സ്റ്റാര്‍ റിഷഭ് പന്തിന്റെ പേരാണ് അദ്ദേഹം മുന്നോട്ട് വച്ചിട്ടുള്ളത്. 

കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ നിന്ന് പന്ത് മുക്തനായി വരുന്നതേയുള്ളൂ. 2024 ഐപിഎല്‍ സീസണില്‍ താരം കളിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വിവരങ്ങള്‍. 2025ല്‍ റിഷഭ് പന്ത് സിഎസ്‌കെയില്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ദീപ് ദാസ്ഗുപ്ത പറയുന്നത്. 

എംഎസിനെ ആരാധിക്കുന്ന താരമാണ് റിഷഭ്. ധോണിയുടെ അവനെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കുന്നു. ആഴത്തിലുള്ള ബന്ധം ഇരുവരും തമ്മിലുണ്ടെന്നും ദീപ് ദാസ്?ഗുപ്ത എക്‌സില്‍ കുറിച്ചു. അതേസമയം, 2024 ഐപിഎല്‍ സീസണ് വേണ്ടിയുള്ള തയാറെടുപ്പുകള്‍ ഡല്‍ഹി ക്യാപിറ്റല്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍, റിഷഭ് പന്ത് പരിശീലനത്തില്‍ ഒപ്പമില്ലെന്ന് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

വേറെ വഴിയില്ലായിരുന്നു! എയര്‍പോര്‍ട്ടില്‍ ബാഗ് ചുമക്കേണ്ടി വന്നതിനെ കുറിച്ച് പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി

Latest Videos
Follow Us:
Download App:
  • android
  • ios