Asianet News MalayalamAsianet News Malayalam

Indian Squad|ആ രണ്ട് കളിക്കാരെ ഒഴിവാക്കിയത് ഞെട്ടിച്ചു, സെലക്ടര്‍മാര്‍ക്കെതിരെ ഹര്‍ഭജന്‍

2018-2019 രഞ്ജി സീസണില്‍ സൗരാഷ്ട്രക്കായി 854 റണ്‍സും 2019-2020ല്‍ 809 റണ്‍സും നേടിയ ഷെല്‍ഡണ്‍ ജാക്സണ്‍ ഈ വര്‍ഷവും മികച്ച ഫോമിലാണ്. എന്നിട്ടും ഇന്ത്യ എ ടീമിലേക്കുപോലും അദ്ദേഹത്തെ തെരഞ്ഞെടുത്തില്ല.

Indian Squad: Harbhajan Singh Slams Indian Selectors For Not Picking These 2 Players
Author
Mumbai, First Published Nov 9, 2021, 10:58 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ(New Zealand) ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിനെയും(Indian Senior Team) ദക്ഷിണാഫ്രിക്കന്‍(South Africa) പര്യടനത്തിനുള്ള ഇന്ത്യന്‍ എ (India-A)ടീമിനെയും പ്രഖ്യാപിച്ചതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ രണ്ട് കളിക്കാരെ സെലക്ടര്‍മാര്‍ തഴഞ്ഞതിനെതിരെ തുറന്നടിച്ച് ഹര്‍ഭജന്‍ സിംഗ്(Harbhajan Singh).

ഐപിഎല്ലില്‍(IPL) മിന്നിത്തിളങ്ങിയ കളിക്കാരെല്ലാം ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കുമെതിരായ ടീമുകളില്‍ ഇടം പിടിച്ചെങ്കിലും രഞ്ജി ട്രോഫിയില്‍ സ്ഥിരതയോടെ കളിക്കുന്ന ഷെല്‍ഡണ്‍ ജാക്സണെയും(Sheldon Jackson) മന്‍ദീപ് സിംഗിനെയും(Mandeep Singh) ഒഴിവാക്കിയതിനെതിരെ ആണ് ഹര്‍ഭജന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

2018-2019 രഞ്ജി സീസണില്‍ സൗരാഷ്ട്രക്കായി 854 റണ്‍സും 2019-2020ല്‍ 809 റണ്‍സും നേടിയ ഷെല്‍ഡണ്‍ ജാക്സണ്‍ ഈ വര്‍ഷവും മികച്ച ഫോമിലാണ്. എന്നിട്ടും ഇന്ത്യ എ ടീമിലേക്കുപോലും അദ്ദേഹത്തെ തെരഞ്ഞെടുത്തില്ല. റണ്‍സടിക്കുക എന്നതല്ലാതെ ഇന്ത്യക്കായി കളിക്കാന്‍ മറ്റെന്താണ് ചെയ്യേണ്ടതെന്ന് സെലക്ടര്‍മാര്‍ ഒന്നു പറഞ്ഞു കൊടുക്കണമെന്ന് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

മന്‍ദീപ് സീംഗാണ് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാത്ത മറ്റൊരു കളിക്കാരനെന്ന് ഹര്‍ഭജന്‍ രണ്ടാമത്തെ ട്വീറ്റില്‍ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം നല്‍കിയില്ലെങ്കിലും ഇന്ത്യന്‍ എ ടീമിലെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ റെക്കോര്‍ഡുകളെങ്കിലും അവര്‍ക്ക് പരിശോധിക്കാമിയരുന്നു. പിന്നെ എന്തിനാണ് രഞ്ജി മത്സരങ്ങള്‍. കഴിഞ്ഞ സീസണുകളിലെ അദ്ദേഹത്തിന്‍റെ പ്രകടനങ്ങള്‍ ഒന്ന് പരിശോധിക്കു. ഈ ഒഴിവാക്കല്‍ ഞെട്ടിക്കുന്നതാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് യുസ്‌വേന്ദ്ര ചാഹലിനെ തിരികെവിളിച്ച തീരുമാനം സന്തോഷകരമാണെന്നും ഇന്ത്യക്കായി മത്സരങ്ങള്‍ ജയിക്കാന്‍ അദ്ദേഹത്തിനാവട്ടെയെന്നം ഹര്‍ഭജന്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (Vice-Captain), Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rishabh Pant (wicket-keeper), Ishan Kishan (wicket-keeper), Venkatesh Iyer, Yuzvendra Chahal, R Ashwin, Axar Patel, Avesh Khan, Bhuvneshwar Kumar, Deepak Chahar, Harshal Patel, Mohammed Siraj.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം: Priyank Panchal (Captain), Prithvi Shaw, Abhimanyu Easwaran, Devdutt Padikkal, Sarfaraz Khan, Baba Aparajith, Upendra Yadav (wicket-keeper), K Gowtham, Rahul Chahar, Saurabh Kumar, Navdeep Saini, Umran Malik, Ishan Porel, Arzan Nagwaswalla

Follow Us:
Download App:
  • android
  • ios