Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവില്ല, ബുമ്രയും ഹര്‍ഷലും തിരിച്ചെത്തി

രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലുമാണ് ലോകകപ്പ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ബുമ്രക്കും ഹര്‍ഷലിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണുള്ളത്. ബാറ്റര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് 15 അംഗ ടീമിലുള്ളത്.

 

Indian squads for ICC Mens T20 World Cup 2022  announced
Author
First Published Sep 12, 2022, 5:44 PM IST

മുംബൈ: അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനും ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയയപ്പോള്‍ മലയാളി താരം സ‍ഞ്ജു സാംസണെ പരിഗണിച്ചില്ല. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തിപ്പോള്‍ രവി ബിഷ്ണോയിയും പേസര്‍ ആവേശ് ഖാനും പുറത്തായി.

പാക്കിസ്ഥാനല്ലെങ്കില്‍ ഇന്ത്യയെങ്കിലും ജയിച്ചാല്‍ മതിയായിരുന്നു, പൊട്ടിക്കരഞ്ഞ് വിരാട് കോലിയുടെ പാക് ആരാധിക

രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലുമാണ് ലോകകപ്പ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി ബുമ്രക്കും ഹര്‍ഷലിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണുള്ളത്. ബാറ്റര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് 15 അംഗ ടീമിലുള്ളത്.

സ്റ്റാന്‍ഡ് ബൈ താരങ്ങളായി പേസര്‍മായാ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍ ബാറ്റര്‍ സ്റ്റാന്‍‍ഡ് ബൈ ആയി ശ്രേയസ് അയ്യരും സ്പിന്നര്‍ സ്റ്റാന്‍ന്‍ഡ് ബൈ ആയി രവി ബിഷ്ണോയിയും എത്തി.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Jasprit Bumrah, Bhuvneshwar Kumar, Harshal Patel, Arshdeep Singh.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ - Mohd. Shami, Shreyas Iyer, Ravi Bishnoi, Deepak Chahar.

Follow Us:
Download App:
  • android
  • ios