ബിര്‍മിംഗ്ഹാം: ഇന്ത്യൻ താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാൻ ശ്രമിച്ചെന്ന് പരാതി. ബിര്‍മിംഗ്ഹാമില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിന് പിറ്റേന്ന്  ഇന്ത്യൻ ടീം ബര്മിംറഗ്ഹാമില്‍ എത്തിയപ്പോഴാണ് സംഭവം. എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്മ്മ എന്നിവരുടെ ഭാര്യമാരും ടീമിനൊപ്പം ഉണ്ടായിരുന്നു. 

പരിശീലനത്തിന് ശേഷം ഭാര്യമൊരുമൊപ്പം താരങ്ങള്‍ ഷോപ്പിംഗിനായി ഇറങ്ങി. ഹോട്ടലിലെ മറ്റ് മുറികളില്‍ താമസിച്ചിരുന്ന 3 പേര്‍ ഇതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചെങ്കിലും ഫോട്ടോ എടുക്കല്‍ തുടര്‍ന്നു. ഇതിന് പിന്നാലെ ടീം മാനേജര്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും മൂന്ന് പേരെയും താക്കീത് ചെയ്തെന്നുമാണ്  റിപ്പോര്‍ട്ട്. ഇവര്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന വിവരം ഹോട്ടല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.