'ധോണിക്കും രോഹിത്തിനുമൊപ്പം പന്തിന്റെ പേരും വായിക്കപ്പെടും'; ലഖ്‌നൗവിന്റെ നായകനായതിന് പിന്നാലെ വാഴ്ത്തി ഗോയങ്ക

കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയതോടെയാണ് ലക്‌നൗ പുതിയ നായകനായി റിഷഭ് പന്തിനെ നിയമിക്കുന്നത്.

indian wicket keeper rishabh pant named as lucknow super giants captain

ലക്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 പതിപ്പിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകനായി റിഷഭ് പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്കയാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായാണ് റിഷഭ് പന്ത് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ലക്‌നൗവിലെത്തിയത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപയാണ് ലഖ്‌നൗ പന്തിനായി മുടക്കിയത്. 2016 മുതല്‍ ഡല്‍ഹിക്കായി കളിച്ച റിഷഭ് പന്ത് 2021ലാണ് ഡല്‍ഹിയുടെ ക്യാപ്റ്റനായത്.

പന്തിനെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുമ്പോള്‍ ഗോയങ്ക പ്രതീക്ഷകള്‍ പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പന്ത് മാറും. ഇത്രയും ആത്മാര്‍ത്ഥയുള്ള മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല. ടീമിനെ നയിക്കാനുള്ള എല്ലാ ഗുണങ്ങളും പന്തിനുണ്ട്. ഐപിഎല്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായി അദ്ദേഹം മാറും. പന്തിന് കുറച്ച് കളിക്കാരെ അറിയാം, മറ്റുള്ളവരെ അറിയില്ല. പരസ്പര വിശ്വാസമുള്ള ഒരു പ്ലാറ്റ്‌ഫോം നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. തോല്‍ക്കുന്നതും വിജയിക്കുന്നതും ഗെയിമിന്റെ ഭാഗമാണ്. 10-15 വര്‍ഷം വരെ പന്ത് കളിക്കും. അതിനിടെ 5-6 ഐപിഎല്‍ കിരീടങ്ങളെങ്കിലും നേടാനാകും. പന്തിന്റെ പേര് രോഹിത് ശര്‍മ, എം എസ് ധോണി എന്നിവര്‍ക്കൊപ്പം വായിക്കപ്പെടും.'' ഗോയങ്ക പറഞ്ഞു.

'ഏകദിനത്തില്‍ റിഷഭ് പന്ത് ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്'; നിരീക്ഷണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍

ആദ്യ മൂന്ന് സീസണിലും ടീമിനെ നയിച്ച കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയതോടെയാണ് ലക്‌നൗ പുതിയ നായകനായി റിഷഭ് പന്തിനെ നിയമിക്കുന്നത്. ലേലത്തിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കൊളാസ് പുരാനെ ലക്‌നൗ ടീമില്‍ നിലനിര്‍ത്തിയത് ക്യാപ്റ്റനാക്കാനാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരാന് പുറമെ രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, ആയുഷ് ബദോനി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയാണ് ലേലത്തിന് മുമ്പ് ലക്‌നൗ നിലനിര്‍ത്തിയ താരങ്ങള്‍.

Latest Videos
Follow Us:
Download App:
  • android
  • ios