Asianet News MalayalamAsianet News Malayalam

ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ്: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റഷാദ വില്യംസ് (8), ഷെമെയ്ന്‍ ക്യാപല്ലെ (0), ജനാബ ജോസഫ് (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

Indian Women's need 95 runs to win against West Indies
Author
First Published Jan 30, 2023, 8:15 PM IST

കേപ്ടൗണ്‍: ത്രിരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 95 റണ്‍സ് വിജയലക്ഷ്യം. 34 റണ്‍സ് നേടിയ് ഹെയ്‌ലി മാത്യൂസിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ആറ് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിനെ മൂന്ന് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് തകര്‍ത്തത്. പൂജ വസ്ത്രക്കറിന് രണ്ട് വിക്കറ്റുണ്ട്.

സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സുള്ളപ്പോള്‍ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി. റഷാദ വില്യംസ് (8), ഷെമെയ്ന്‍ ക്യാപല്ലെ (0), ജനാബ ജോസഫ് (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഷാബിക ഗനാബി (12), സെയ്ദ ജെയിംസ് (പുറത്താവാതെ 21) എന്നിവരാണ് രണ്ടക്കംകണ്ട മറ്റുതാരങ്ങള്‍. ആലിയ അല്ലെയ്‌നെ (9)യാണ് പുറത്തായ മറ്റൊരു താരം. രാജേശ്വരി ഗെയ്കവാദ് ഒരു വിക്കറ്റും വീഴ്ത്തി. 

ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മറ്റൊരു ടീം. അവര്‍ക്കൊപ്പം ഇന്ത്യയും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് നാല് മത്സരങ്ങളില്‍ 10 പോയിന്റാണുള്ളത്. ഇന്ത്യക്കെതിരായ ഒരു മത്സരത്തില്‍ അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. മൂന്ന് മത്സരം പൂര്‍ത്തിയാക്കിയ ഇന്ത്യ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. നിലവില്‍ ഒന്നാമതാണ് ഇന്ത്യ. ഇന്ന് ജയിച്ചാല്‍ ചാംപ്യന്മാരായി തന്നെ ഇന്ത്യ ഫൈനലിനെത്തും. ഫെബ്രുവരി രണ്ടിനാണ് ഫൈനല്‍. 

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 27 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെ 56 റണ്‍സിനും തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മറുവശത്ത് വെസ്റ്റ് ഇന്‍ഡീസ് കളിച്ച മൂന്ന് മത്സരവും പരാജയപ്പെടുകയായിരുന്നു. നാല് മത്സരങ്ങളില്‍ 125 റണ്‍സ് നേടിയ വിന്‍ഡീസിന്റെ ഹെയ്‌ലിയാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരം.

അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.., ബിജു മേനോനും ക്രിക്കറ്ററായിരുന്നു; അപൂര്‍വചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍

Follow Us:
Download App:
  • android
  • ios