ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ നാലു പരമ്പരകളിലായി ഇതുവരെ 11 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ ആറെണ്ണം ജയിച്ചപ്പോള്‍ മൂന്നെണ്ണം തോറ്റു. രണ്ടെണ്ണം സമനിലയായി. 58.33 ആണ് ഇന്ത്യയുടെ വിജയശതമാനം. 77 പോയന്‍റുണ്ടെങ്കിലും പരമ്പരകളിലെ വിജയശതമാനമാണ്.

ബെംഗലൂരു:  ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റിലെ( India vs Sri Lanka 2nd Test) വമ്പന്‍ ജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍( WTC points table) ഇന്ത്യക്ക് മുന്നേറ്റം. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പ 2-0ന് തൂത്തുവാരിയതോടെ പോയന്‍റ് ടേബിളില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ നാലാം സ്ഥാനത്തെത്തി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ നാലു പരമ്പരകളിലായി ഇതുവരെ 11 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ ആറെണ്ണം ജയിച്ചപ്പോള്‍ മൂന്നെണ്ണം തോറ്റു. രണ്ടെണ്ണം സമനിലയായി. 58.33 ആണ് ഇന്ത്യയുടെ വിജയശതമാനം. 77 പോയന്‍റുണ്ടെങ്കിലും പരമ്പരകളിലെ വിജയശതമാനമാണ് നിര്‍ണായകമാകുക.

കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മൂന്ന് പെനല്‍റ്റി ഓവറുകള്‍ ലഭിച്ചതാണ് ഇന്ത്യക്ക് വിനയായത്. നിശ്ചിത സമയത്തിനകം എറിയാത്ത ഓരോ ഓവറിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയന്‍റ് കുറക്കുകയും മാച്ച് ഫീയുടെ 20 ശതമാനം പിഴയുമാണ് ഐസിസി ടീമുകള്‍ക്ക് ചുമത്തുക..

രണ്ട് പരമ്പരകളില്‍ നാലു വിജയവും രണ്ട് സമനിലയുമുള്ള ഓസ്ട്രേലിയ 77.77 വിജയശതമാനവുമായി ഒന്നാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാനെതിരായ കറാച്ചി ടെസ്റ്റില്‍ വിജയപ്രതീക്ഷയുള്ള ജയിച്ചാല്‍ 55 പോയന്‍റുള്ള ഓസീസിന് ഫൈനല്‍ പ്രതീക്ഷ സജീവമാക്കാം.

അശ്വിനെ എക്കാലത്തെയും മഹാനെന്ന് രോഹിത് വിളിച്ചത് നാക്കുപിഴയെന്ന് മുന്‍ പാക് താരം

മൂന്ന് പരമ്പരകളില്‍ നിന്നായി അഞ്ച് ടെസ്റ്റില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള പാക്കിസ്ഥാന്‍ 66.66 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. രണ്ട് പരമ്പരകളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്ക 60.00 വിജയശതമാവുമായി മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ തോല്‍വിയോടെ വിജയശതമാനം 50 ആയി ഇടിഞ്ഞ ശ്രീലങ്കയാണ് അഞ്ചാമത്.

മൂന്ന് പരമ്പരകളില്‍ നിന്നായി 10 ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് 11.67 വിജയശതമാനവുമായി ഏറ്റവും അവസാന സ്ഥാനത്താണ്. 10 പെനല്‍റ്റി ഓവറുകളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും പുറമെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രണ്ട് പെനല്‍റ്റി ഓവറുകള്‍ ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് 23.33 വിജയശതമാനവുമായി ഒമ്പതാം സ്ഥാനത്താണ്.