പാകിസ്ഥാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് സമ്പൂര്‍ണ വിജം അവകാശപ്പെടാവുന്ന രണ്ട് ടീമുകള്‍ നെതര്‍ലന്‍ഡ്സും അഫ്ഗാനിസ്ഥാനുമാണ്. നെതര്‍ലന്‍ഡ്സിനെതിരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ആദ്യ മത്സരത്തില്‍ ഇന്ത്യ ഒന്ന് വിറച്ചെങ്കിലും ജയിച്ചു.

മുംബൈ: ഏദിന ലോകകപ്പിലെ ആദ്യ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കി. ആരാധകര്‍ ലോകകപ്പ് ആവേശത്തിലേക്ക് ഇറങ്ങുമ്പോള്‍ ഈ ലോകകപ്പില്‍ മത്സരിക്കുന്ന ഓരോ ടീമിനെതിരെയുമുള്ള ഇന്ത്യയുടെ റെക്കോര്‍ഡ് എങ്ങനെയെന്ന് നോക്കാം. ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവും മികച്ച റെക്കോര്‍ഡുള്ളത് പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരെ തന്നെയാണ്. ഏകദിന ലോകകപ്പില്‍ ഇതുവരെ ഏറ്റമുട്ടിയ ഏഴ് തവണയും ഇന്ത്യ ജയിച്ചു കയറി. പാകിസ്ഥാനെതിരെ 7-0 ആണ് ഇന്ത്യയുടെ ലോകകപ്പിലെ പ്രകടനം.

പാകിസ്ഥാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് സമ്പൂര്‍ണ വിജം അവകാശപ്പെടാവുന്ന രണ്ട് ടീമുകള്‍ നെതര്‍ലന്‍ഡ്സും അഫ്ഗാനിസ്ഥാനുമാണ്. നെതര്‍ലന്‍ഡ്സിനെതിരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചപ്പോള്‍ അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ആദ്യ മത്സരത്തില്‍ ഇന്ത്യ ഒന്ന് വിറച്ചെങ്കിലും ജയിച്ചു.ഈ മൂന്ന് ടീമുകളും കഴിഞ്ഞാല്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡുള്ള മറ്റൊരു ടീം ബംഗ്ലാദേശാണ്. ബംഗ്ലാ കടുവകള്‍ക്കെതിരെ ഇതുവരെ കളിച്ച നാലു ലോകകപ്പ് മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യ ജയിച്ചപ്പോള്‍ ഒരെണ്ണം തോറ്റു.

അന്ന് കോലിയുടെ നെറ്റ് ബൗള‌ർ, ഇപ്പോൾ പാകിസ്ഥാന്‍റെ വജ്രായുധം, അസാധാരണ അനുഭവം വെളിപ്പെടുത്തി ഹാരിസ് റൗഫ്

ശ്രീലങ്കക്കെതിരെ ഇതുവരെ കളിച്ച എട്ട് ലോകകപ്പ് മത്സരങ്ങളില്‍ നാലെണ്ണം ജയിച്ചപ്പോള്‍ നാലെണ്ണം തോറ്റു. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം നേടിയ ഇന്ത്യ മൂന്നെണ്ണത്തില്‍ തോറ്റു. ഇംഗ്ലണ്ടാണ് ലോകകപ്പില്‍ ഇന്ത്യക്കെതിരെ കൂടുതല്‍ വിജയങ്ങളുള്ള മറ്റൊരു ടീം. ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് നാലിലും ഇന്ത്യ മൂന്നിലും ജയിച്ചു.

Scroll to load tweet…

ന്യൂസിലന്‍ഡിനാണ് ലോകകപ്പില്‍ എല്ലാക്കാലത്തും ഇന്ത്യക്ക് മേല്‍ ആധിപത്യമുള്ള മറ്റൊരു ടീം. കഴിഞ്ഞ ലോകകപ്പ് സെമിയിലുള്‍പ്പെടെ ഇതുവരെ കളിച്ച എട്ട് കളികളില്‍ കിവീസ് അഞ്ചെണ്ണം ജയിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് മൂന്നെണ്ണത്തിലാണ്. ലോകകപ്പില്‍ ഇന്ത്യക്ക് എക്കാലത്തും ഭീഷണിയാവുന്ന ടീം പക്ഷെ ഓസ്ട്രേലിയയാണ്. 2003ലെ ഫൈനല്‍ ഉള്‍പ്പെടെ ലോകകപ്പില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ എട്ടെണ്ണത്തിലും ഓസ്ട്രേലിയ ജയിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് നാലെണ്ണത്തില്‍ മാത്രമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക