ഇതിനിടെ വിരാട് കോലിക്ക് നെറ്റ്സില്‍ പന്തെറിഞ്ഞ അനുഭവം പങ്കുവെക്കുകയാണ് ഹാരിസ് റൗഫ്. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോ തയാറാക്കിയ The Incredible rise of Haris Rauf എന്ന ഡോക്യുമെന്‍ററിയിലാണ് റൗഫ് ഒരിക്കല്‍ താന്‍ വിരാട് കോലിക്ക് നെറ്റ്സില്‍ പന്തെറിഞ്ഞു കൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

ഹൈദരാബാദ്: കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ പാക് ടീമിന്‍റെ ഏറ്റവും മികച്ച ബൗളറായിരുന്ന ഹാരിസ് റൗഫിനെതിരെ വിരാട് കോലി നേടിയ രണ്ട് സിക്സുകള്‍ ഇപ്പോഴും കാണുമ്പോള്‍ ആരാധകര്‍ക്ക് ആവേശമാണ്. സ്ഥിരമായി 145 കിലോ മീറ്റര്‍ വേഗത്തിലെറിയുന്ന റൗഫിന്‍റെ ലെങത് ബോളിനെ കോലി ബൗളറുടെ തലക്ക് മുകളിലൂടെ ഫ്രണ്ട് ഫൂട്ടില്‍ സിക്സിന് പറത്തിയത് എങ്ങനെയെന്നതിന് ഇപ്പോഴും ആരാധകര്‍ക്ക് ഉത്തരം കിട്ടിയിട്ടുമില്ല.

ഇതിനിടെ വിരാട് കോലിക്ക് നെറ്റ്സില്‍ പന്തെറിഞ്ഞ അനുഭവം പങ്കുവെക്കുകയാണ് ഹാരിസ് റൗഫ്. ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോ തയാറാക്കിയ The Incredible rise of Haris Rauf എന്ന ഡോക്യുമെന്‍ററിയിലാണ് റൗഫ് ഒരിക്കല്‍ താന്‍ വിരാട് കോലിക്ക് നെറ്റ്സില്‍ പന്തെറിഞ്ഞു കൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തിയത്.

നാക്കുളുക്കാതിരുന്നത് ഭാഗ്യം; ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് എട്ടിന്‍റെ പണി കൊടുത്ത് നമ്മുടെ 'തിരുവനന്തപുരം'

2018-2019ല്‍ ഇന്ത്യന്‍ ടീം നടത്തിയ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഹാരിസ് റൗഫിനെ ഇന്ത്യയുടെ നെറ്റ് ബൗളറായി തെരഞ്ഞെടുത്തത്. അന്ന് കോലിക്കെതിരെ പന്തെറിഞ്ഞിരുന്നു.നെറ്റ് സെഷനില്‍ പോലും കോലി പുലര്‍ത്തുന്ന സവിശേഷ ശ്രദ്ധയും സൂഷ്മതയും തന്നെ അമ്പരപ്പിച്ചുവെന്നും റൗഫ് ഡോക്യുമെന്‍ററിയില്‍ പറയുന്നു.

പരിശീലന സെഷനില്‍ കോലിക്കെതിരെ പന്തെറിയുമ്പോള്‍ ഞാനൊരു മത്സരം കളിക്കുകയാണെന്നാണ് എനിക്ക തോന്നിയത്. പരിശീലനത്തില്‍ പോലും കോലി പുലര്‍ത്തുന്ന കൃത്യതയും തീവ്രതയുമാണ് അദ്ദേഹത്തെ ഇപ്പോഴത്തെ തലത്തില്‍ എത്തിച്ചതെന്നും റൗഫ് വിശദീകരിച്ചു.ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസ ഡെയ്ല്‍ സ്റ്റെയിനാണ് തന്‍റെ റോള്‍ മോഡലെന്നും സ്റ്റെയ്ന്‍ വിക്കറ്റെടുത്തശേഷം പുറത്തെടുക്കുന്ന ആക്രമണോത്സുകത അനുകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും റൗഫ് പറഞ്ഞു.

അത് കോലിയല്ല, ഇന്ത്യന്‍ ബാറ്റര്‍മാരിൽ അപകടകാരിയായ താരത്തിന്‍റെ പേരുമായി ഷദാബ് ഖാന്‍

2019ല്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനായി അരങ്ങേറിയ ഹാരിസ് റൗഫ് വേഗം കൊണ്ട് അമ്പരപ്പിച്ചു. അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്തതോടെ വൈകാതെ പാക് ടീമിലുമെത്തി. ഇന്ന് ഷഹീന്‍ അഫ്രീദിക്കൊപ്പം പാകിസ്ഥാന്‍റെ ബൗളിംഗ് പ്രതീക്ഷയാണ് റൗഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക