Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ടീമിന് പുതിയ മുഖം; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, രോഹിത് നായകന്‍

ലോകകപ്പ് ടീമില്‍ കളിച്ച വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്കും ഷര്‍ദ്ദുല്‍ ഠാക്കൂറിനും രാഹുല്‍ ചാഹറിനും സ്ഥാനം നിലനിര്‍ത്താനായില്ല.

Indias squad for T20Is against New Zealand announced, Rohit named captain
Author
Mumbai, First Published Nov 9, 2021, 8:53 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ(IND vs NZ) ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ(Indian squad) പ്രഖ്യാപിച്ചു, രോഹിത് ശര്‍മയാണ്(Rohit Sharma) ടി20 ടീമിന്‍റെ പുതിയ നായകന്‍. കെ എല്‍ രാഹുലാണ്(KL Rahul) വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍(IPL 2021) തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലിടം നേടി.

Indias squad for T20Is against New Zealand announced, Rohit named captain

ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റിതുരാജ് ഗെയ്ക്‌വാദ്(Ruturaj Gaikwad), കൊല്‍ക്കത്തയുടെ താരോദയമായ വെങ്കടേഷ് അയ്യര്‍(Venkatesh Iyer), ഡല്‍ഹിയുടെ ബൗളിംഗ് കുന്തമുനയായ ആവേശ് ഖാന്‍(Avesh Khan), ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) എന്നിവര്‍ 16 അംഗ ടീമില്‍ ഇടം നേടി.

സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍ മുഹമ്മദ് സിറാജും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ലോകകപ്പില്‍ കളിച്ച ഭുവനേശ്വര്‍കുമാറും ആര്‍ അശ്വിനും സ്ഥാനം നിലനിര്‍ത്തി. ലോകകപ്പിനുള്ള ടീമിലെ റിസര്‍വ് താരമായിരുന്ന ദീപക് ചാഹറും ടീമില്‍ തിരിച്ചെത്തി.

ഇഷാന്‍ കിഷനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവും ടീമിലെ സ്ഥാനം നിലനിര്‍ത്തി. ലോകകപ്പ് ടീമില്‍ കളിച്ച വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്കും ഷര്‍ദ്ദുല്‍ ഠാക്കൂറിനും രാഹുല്‍ ചാഹറിനും സ്ഥാനം നിലനിര്‍ത്താനായില്ല.

Indias squad for T20Is against New Zealand announced, Rohit named captain

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പക്കുള്ള ടീമിന് പുറമെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. പ്രിയങ്ക് പഞ്ചാലാണ് എ ടീം നായകന്‍. പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, എന്നിവര്‍ എ ടീമില്‍ ഇടം നേടിയപ്പോള്‍ ഐപിഎല്ലില്‍ ബാറ്റിംഗില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ് രണ്ട് ടീമിലും ഇടം ലഭിച്ചില്ലെന്നത് നിരാശയായി.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (Vice-Captain), Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rishabh Pant (wicket-keeper), Ishan Kishan (wicket-keeper), Venkatesh Iyer, Yuzvendra Chahal, R Ashwin, Axar Patel, Avesh Khan, Bhuvneshwar Kumar, Deepak Chahar, Harshal Patel, Mohammed Siraj.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീം: Priyank Panchal (Captain), Prithvi Shaw, Abhimanyu Easwaran, Devdutt Padikkal, Sarfaraz Khan, Baba Aparajith, Upendra Yadav (wicket-keeper), K Gowtham, Rahul Chahar, Saurabh Kumar, Navdeep Saini, Umran Malik, Ishan Porel, Arzan Nagwaswal.

 

Follow Us:
Download App:
  • android
  • ios