Asianet News MalayalamAsianet News Malayalam

INDvNZ: ഇന്ത്യക്ക് കനത്ത തിരിച്ചടി, രാഹുല്‍ പരിക്കേറ്റ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി കായികക്ഷമത വീണ്ടെടുക്കുന്നതുവരെ രാഹുല്‍ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കി.

INDv NZ: Setback for Team India, KL Rahul Ruled Out Of Test Series vs New Zealand
Author
Kanpur, First Published Nov 23, 2021, 5:04 PM IST

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ(INDv NZ) ആദ്യ മത്സരം തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി കെ എല്‍ രാഹുലിന്‍റെ(KL Rahul) പരിക്ക്.  ഇടതുതുടയിലെ പേശിവലിവിനെത്തുടര്‍ന്ന് രാഹുലിന് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവും. രാഹുലിന്‍റെ പകരക്കാരനായി സൂര്യകുമാര്‍ യാദവിനെ(Suryakumar Yadav) ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ(BCCI) വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ഒരുക്കത്തിന്‍റെ ഭാഗമായി കായികക്ഷമത വീണ്ടെടുക്കുന്നതുവരെ രാഹുല്‍ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുമെന്ന് ബിസിസിഐ വ്യക്തമാക്കി.

കെ എല്‍ രാഹുലിന്‍റെ അസാന്നിധ്യത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളുമായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രാഹുല്‍ കളിച്ചിരുന്നെങ്കില്‍ ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ കളിപ്പിക്കാനായിരുന്നു ടീം മാനേജ്മെന്‍റ് ആലോചിച്ചിരുന്നത്. സൂര്യകുമാര്‍ യാദവിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നെങ്കിലും അത് രാഹുലിന്‍റെ പകരക്കാരന്‍ എന്ന നിലയില്ലായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ടി20 ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങിയ രാഹുലിന്‍റെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. രോഹിക് ശര്‍മക്ക് വിശ്രമം അനുവദിക്കുകയും ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ രാഹുലില്‍ ഇന്ത്യക്ക് പ്രതീക്ഷകളുണ്ടായിരുന്നു.

ഇന്ത്യക്കായി 40 ടെസ്റ്റില്‍ കളിച്ച രാഹുല്‍ 35.16 ശരാശരിയില്‍ 2321 റണ്‍സടിച്ചിട്ടുണ്ട്. 199 ആണ് ഉയര്‍ന്ന സ്കോര്‍.
രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറാവുന്നതോടെ ആദ്യ ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവോ ശ്രേയസ് അയ്യരോ  ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്നും ഉറപ്പായി. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് 25ന് കാണ്‍പൂരിലും രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്നിന് മുംബൈയിലും തുടങ്ങും.

India Test squad: Ajinkya Rahane (Captain), Mayank Agarwal, Cheteshwar Pujara (vice-captain), Shubman Gill, Shreyas Iyer, Suryakumar Yadav, Wriddhiman Saha (wicket-keeper), KS Bharat (wicket-keeper), Ravindra Jadeja, R. Ashwin, Axar Patel, Jayant Yadav, Ishant Sharma, Umesh Yadav, Md. Siraj, Prasidh Krishna.

Follow Us:
Download App:
  • android
  • ios