Asianet News MalayalamAsianet News Malayalam

INDvNZ: പോര്‍ക്കും ബീഫും വേണ്ട, ഹലാല്‍ ഇറച്ചി മാത്രം, കാണ്‍പൂര്‍ ടെസ്റ്റിനുള്ള ടീം ഇന്ത്യയുടെ ഭക്ഷണ മെനു

പോര്‍ക്കും ബീഫും അടങ്ങിയ ഭക്ഷണം ഏത് രൂപത്തിലായാലും കളിക്കാര്‍ക്ക്  നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

INDvNZ Only Halal Meat, No Beef And Pork, Indian cricket team's new dietary plan for Kanpur Test
Author
Kanpur, First Published Nov 23, 2021, 6:32 PM IST

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്(INDvNZ) വ്യാഴാഴ്ച കാണ്‍പൂരില്‍ തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി തയാറാക്കിയ ഭക്ഷണ മെനുവിനെക്കുറിച്ച്(dietary plan)ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച. കളിക്കാര്‍ക്ക് ഹലാല്‍ ഇറച്ചി(Halal Meat) മാത്രമെ വിളമ്പാവൂ എന്നും പോര്‍ക്കും ബീഫും(Beef And Pork) ഒരുകാരണവശാലും വിളമ്പരുതെന്നും നിര്‍ദേശമുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.‍

പോര്‍ക്കും ബീഫും അടങ്ങിയ ഭക്ഷണം ഏത് രൂപത്തിലായാലും കളിക്കാര്‍ക്ക്  നല്‍കരുതെന്ന് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധാരണഗതിയില്‍ ടീം മാനേജ്മെന്‍റ് മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഭക്ഷണം, സുരക്ഷ, യാത്രാ തുടങ്ങിയ ആവശ്യങ്ങള്‍ കൈമാറുകയും സംസ്ഥാന അസോസിയേഷനുകള്‍ അത് ബിസിസിഐയുടെ അനുമതിക്കായി നല്‍കുകയുമാണ് ചെയ്യാറുള്ളത്.

എന്നാല്‍ ഇത്തവണ ബിസിസിഐയില്‍ നിന്നല്ല മത്സരത്തിന് വേദിയായ കാണ്‍പൂരിലെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് കളിക്കാര്‍ക്കുള്ള മെനു തയാറാക്കിയതെന്നതിനെച്ചൊല്ലിയാണ് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നത്. അതേസമയം, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നല്‍കിയ ഭക്ഷണ മെനുവില്‍ റെഡ് മീറ്റും വൈറ്റ് മീറ്റും ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് വ്യാഴാഴ്ച കാണ്‍പൂരില്‍ തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയില്‍ തുടങ്ങും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ കോലി ക്യാപ്റ്റനായി തിരിച്ചെത്തും.

India Test squad: Ajinkya Rahane (Captain), Mayank Agarwal, Cheteshwar Pujara (vice-captain), Shubman Gill, Shreyas Iyer, Suryakumar Yadav, Wriddhiman Saha (wicket-keeper), KS Bharat (wicket-keeper), Ravindra Jadeja, R. Ashwin, Axar Patel, Jayant Yadav, Ishant Sharma, Umesh Yadav, Md. Siraj, Prasidh Krishna.

Follow Us:
Download App:
  • android
  • ios