കളിച്ചിരുന്ന സമയത്ത് ചുരുക്കം സമയങ്ങളില്‍ മാത്രമാണ് അദ്ദേഹം പന്തെടുത്തിട്ടുള്ളത്. 344 ഏകദിനങ്ങളില്‍ എട്ട് തവണ മാത്രമാണ് ദ്രാവിഡ് പന്തെറിഞ്ഞത്. 

കാണ്‍പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) പന്തെറിയുന്നത് അപൂര്‍വ കാഴ്ച്ചയാണ്. കളിച്ചിരുന്ന സമയത്ത് ചുരുക്കം സമയങ്ങളില്‍ മാത്രമാണ് അദ്ദേഹം പന്തെടുത്തിട്ടുള്ളത്. 344 ഏകദിനങ്ങളില്‍ എട്ട് തവണ മാത്രമാണ് ദ്രാവിഡ് പന്തെറിഞ്ഞത്. 

നാല് വിക്കറ്റും വീഴ്ത്തി. ഓഫ് സ്പിന്‍ എറിഞ്ഞിരുന്ന ദ്രാവിഡ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (South Africa) 43ന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. അതുതന്നെയാണ് മികച്ച പ്രകടനം. കൊച്ചിയിലായിരുന്നു മത്സരം. ടെസ്റ്റില്‍ അഞ്ച് ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞു. ഒരു വിക്കറ്റും വീഴ്ത്തി. 

ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകനായ ദ്രാവിഡ് നെറ്റ്‌സില്‍ പന്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. ബിസിസിഐയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

പൂജാര പരിശീലനം നടത്തുമ്പോഴാണ് ദ്രാവിഡ് പന്തെറിയാനെത്തിയത്. അപൂര്‍വ നിമിഷം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം. 

Scroll to load tweet…