10:09 PM (IST) Apr 13

ഡല്‍ഹിക്ക് ഗംഭീര തുടക്കം

മുംബൈ ഇന്ത്യൻസിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അതിവേഗത്തുടക്കം. പവര്‍പ്ലെയില്‍ 72 റണ്‍സ് നേടി. കരുണ്‍ നായരിന്റെ അർദ്ധ സെഞ്ച്വറിയാണ് ഡല്‍ഹിക്ക് ആധിപത്യം നേടിക്കൊടുത്തത്.

09:22 PM (IST) Apr 13

റണ്‍മല കയറി മുംബൈ

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്.

08:57 PM (IST) Apr 13

തിലക് വർമയ്ക്ക് അർദ്ധ സെഞ്ച്വറി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ താരം തിലക് വർമയ്ക്ക് അർദ്ധ സെഞ്ച്വറി. 26 പന്തിലായിരുന്നു താരത്തിന്റെ നേട്ടം.

08:05 PM (IST) Apr 13

ഹിറ്റാകാതെ രോഹിത്

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. പവർപ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് നേടി. രോഹിത് ശർമ തുടർച്ചയായ അഞ്ചാം മത്സരത്തിലും നിരാശപ്പെടുത്തി.

07:19 PM (IST) Apr 13

ടോസ് ഡല്‍ഹിക്ക്, മുംബൈക്ക് ബാറ്റിംഗ്

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡല്‍ഹി നായകൻ അക്സർ പട്ടേല്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. അതേസമയം, തുടർ തോല്‍വികള്‍ അവസാനിപ്പിക്കുകയാണ് മുംബൈയുടെ ലക്ഷ്യം.