രാജസ്ഥാന്‍റെ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ പരിശീലന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എന്നാല്‍ ചിത്രത്തിനൊപ്പം ആരാധകരോടായി ഒരു ചോദ്യവും രഹാനെയുടേതായി ഉണ്ടായിരുന്നു.
ജയ്‌പൂര്‍: ഐപിഎല്‍ 12-ാം എഡിഷനായി മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് പരിശീലനം തുടങ്ങിക്കഴിഞ്ഞു. രാജസ്ഥാന്‍റെ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ പരിശീലന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എന്നാല്‍ ചിത്രത്തിനൊപ്പം ആരാധകരോടായി ഒരു ചോദ്യവും രഹാനെയുടേതായി ഉണ്ടായിരുന്നു.
എന്താണ് താന്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും മനസിലായോ എന്നായിരുന്നു രഹാനെയുടെ ചോദ്യം. എന്നാല്‍ രസകരമായ ഈ ചോദ്യത്തിന് രഹാനെ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടികളാണ് ലഭിച്ചത്.
ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ് രഹാനെ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രഹാനെ അവസാനമായി ഏകദിനം കളിച്ചത്. ഇന്ത്യ തിരയുന്ന നാലാം നമ്പര്‍ ബാറ്റ്സ്‌മാനായി രഹാനെയെ പ്രതീക്ഷിക്കുന്ന ആരാധകരും ക്രിക്കറ്റ് വിദഗ്‌ധരുമുണ്ട്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ രഹാനെയ്ക്ക് നന്നായി ബാറ്റ് ചെയ്യാനാകും എന്നാണ് കരുതപ്പെടുന്നത്.
