മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിനായി പൊരുതുന്ന മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി. പരുക്കേറ്റ വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ അൽസാരി ജോസഫിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനാവില്ല. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ അൽസാരിയുടെ ചുമലിന് പരുക്കേൽക്കുകയായിരുന്നു. 

അരങ്ങേറ്റ മത്സരത്തിൽ ആറ് വിക്കറ്റ് വീഴ്ത്തി അൽസാരി ഐപിഎല്ലിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. പരുക്കേറ്റ കിവീസ് പേസർ ആഡം മിൽനേയ്ക്ക് പകരം മുംബൈ ടീമിൽ എത്തിയ താരമാണ് അൽസാരി ജോസഫ്.