പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഇരുവരെയും പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 28നാണ് ഇരുവരുടെയും വിലക്ക് അവസാനിക്കുന്നത്.

സിഡ്നി: ഐപിഎല്‍ പന്ത്രണ്ടാം സീസണ് മാര്‍ച്ച് 23ന് തുടക്കമാകാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനും ആശ്വാസ വാര്‍ത്ത. ഇരു ടീമുകളുടെയും പ്രധാന താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഐപിഎല്ലില്‍ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന ഇരുവരെയും പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്കുള്ള ഓസീസ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മാര്‍ച്ച് 28നാണ് ഇരുവരുടെയും വിലക്ക് അവസാനിക്കുന്നത്. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാലും ഇരുവര്‍ക്കും അവസാന രണ്ട് ഏകദിനങ്ങളില്‍ മാത്രമെ കളിക്കാനാവുമായിരുന്നുള്ളു. ഇതിനാലാണ് ഇരുവരെയും ഒഴിവാക്കിയതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

ഐപിഎല്ലില്‍ കളിച്ച് ഫോം തെളിയിച്ച് ഇരുവര്‍ക്കും ടീമില്‍ തിരിച്ചെത്താമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ഇരുവരെയും ഐപിഎല്ലില്‍ നിന്നും വിലക്കിയിരുന്നു. മാര്‍ച്ച് 28നെ ഇരുവരുടെയും വിലക്ക് അവസാനിക്കൂവെന്നതിനാല്‍ ഐപിഎല്ലിലെം ആദ്യ മത്സരങ്ങളില്‍ ഇരുവര്‍ക്കും പങ്കെടുക്കാനാവില്ല. കഴിഞ്ഞ സീസണില്‍ വിലക്ക് നേരിട്ടപ്പോള്‍ രാജസ്ഥാന്‍ ഹെന്‍റിക് ക്ലാസനെയും ഹൈദരാബാദ് അലക്സ് ഹെയില്‍സിനെയും ടീമിലെടുത്തിരുന്നു.