Asianet News MalayalamAsianet News Malayalam

ഐപിഎല്‍ താരലേലം: മാക്‌സ്‌വെല്‍ പഞ്ചാബിന് സ്വന്തം; ലിന്‍ മുംബൈയില്‍

കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയെ മൂന്ന് മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു ഉത്തപ്പയുടെ അടിസ്ഥാന വില.

IPL 2020 auction Live Updates: Uthappa signed by Rajasthan Royals, Morgan to KKR
Author
Kolkata, First Published Dec 19, 2019, 4:07 PM IST

കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപയായിരുന്നു മാക്സ്‌വെല്ലിന്റെ അടിസ്ഥാനവില.

കൊല്‍ക്കത്തയുടെ താരമായിരുന്ന ക്രിസ് ലിന്നിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയെ മൂന്ന് മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ഒരു കോടി രൂപയായിരുന്നു ഉത്തപ്പയുടെ അടിസ്ഥാന വില.

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 5.25 കോടി രൂപയ്ക്കാണ് മോര്‍ഗനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്.

ഓസ്ട്രേലിയയുടെ ഏകദിന-ടി20 ടീം നീയകന്‍ ആരോണ്‍ ഫിഞ്ചിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. 4.40 കോടിയ്ക്കാണ് ബാംഗ്ലൂര്‍ ഫിഞ്ചിനെ ടീമിലെടുത്തത്.

Follow Us:
Download App:
  • android
  • ios