മുംബൈ: ഇന്ത്യന്‍ പ്രീമിയർ ലീഗിന്‍റെ ഭാവി ചർച്ച ചെയ്യാന്‍ ചൊവ്വാഴ്‍ച നിർണായക യോഗം. കോണ്‍ഫറന്‍സ് കോളിലൂടെയാണ് ബിസിസിഐയും ഫ്രാഞ്ചൈസികളും ഇക്കാര്യം ചർച്ച ചെയ്യുകയെന്ന് വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

Read more: ഐപിഎല്‍ നടക്കുമോ?; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രി

ഏപ്രില്‍ 15 വരെ സീസണ്‍ നിർത്തിവക്കാന്‍ മാർച്ച് 13ന് ബിസിസിഐ തീരുമാനമെടുത്തിരുന്നു. മാർച്ച് 29നായിരുന്നു സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ബിസിസിഐ നിർദേശിച്ചിരുന്നു. ബിസിസിഐ തലവന്‍ സൌരവ് ഗാംഗുലി അടക്കമുള്ളവരും ഓഫീസ് വിട്ടു. മുംബൈയിലെ ബിസിസിഐ ആസ്ഥാനം അടച്ചതോടെയാണ് യോഗം കോണ്‍ഫറന്‍സ് കോള്‍ വഴിയാക്കാന്‍ തീരുമാനിച്ചത്. 

Read more: ഐപിഎല്‍ ഉപേക്ഷിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരിക ധോണിയും സഞ്ജുവും! 

ഐപിഎല്ലില്‍ വിദേശ താരങ്ങളുടെ ഉള്‍പ്പടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളോട് നിർദേശിച്ചു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്‍ നടക്കുമെങ്കില്‍ വാർണർ കളിക്കാനെത്തുമെന്ന് അദേഹത്തിന്‍റെ മാനേജർ വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സ് അടക്കമുള്ള ടീമുകള്‍ പരിശീലന ക്യാമ്പ് ഇതിനകം അടച്ചു. നായകന്‍ എം എസ് ധോണി അടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക