ഈ മാസം 19ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ തങ്ങളുടെ ഇഷ്ട ടീമുകളുടെ പോരാട്ടം ഏതൊക്കെ തീയതികളിലാണെന്നും ഏത് സമയത്താണെന്നും അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍.
മുംബൈ: ഐപിഎല്ലിന്റെ പൂര്‍ണ മത്സരക്രമം നാളെ പുറത്തുവിടുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരാ മുംബൈ ഇന്ത്യന്‍സും റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുത്. എന്നാല്‍ ചെന്നൈ ടീമിലെ രണ്ട് കളിക്കാര്‍ ഉള്‍പ്പെടെ പതിമൂന്നോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉദ്ഘാടന മത്സരത്തില്‍ മാറ്റം വരുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ഈ മാസം 19ന് ആരംഭിക്കുന്ന ഐപിഎല്ലില്‍ തങ്ങളുടെ ഇഷ്ട ടീമുകളുടെ പോരാട്ടം ഏതൊക്കെ തീയതികളിലാണെന്നും ഏത് സമയത്താണെന്നും അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍. ഐപിഎല്ലില്‍ കളിക്കുന്ന എട്ട് ടീമുകളും യുഎഇയിലെത്തി നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി പരിശീലനം തുടങ്ങിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ച കൂടി ക്വാറന്റൈന്‍ കാലാവധി നീട്ടിയ ചെന്നൈ സൂപ്പര്‍ കിംഗ്സും ഇന്നലെ പരിശീലനത്തിന് ഇറങ്ങി.
യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നവംബര്‍ 10നാണ് ഫൈനല്‍. രാത്രി മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 7.30നും പകല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30നുമായിരിക്കും ആരംഭിക്കുക. നിലവില്‍ വ്യത്യസ്ത ഹോട്ടലുകളില്‍ താമസിക്കുന്ന ടീം അംഗങ്ങള്‍ മുഴുവനും ബയോ സെക്യുര്‍ ബബ്ബിളിനകത്താണ് കഴിയുന്നത്.
