റാഞ്ചി: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ എത്തിയ കാലം മുതല്‍ വ്യത്യസ്ത മേക്ക് ഓവറുകള്‍ പരീക്ഷിച്ചിട്ടുള്ളയാളാണ് എം എസ് ധോണി. കരിയറിന്‍റെ തുടക്കകാലത്ത് മുടിനീട്ടി വളര്‍ത്തിയ ധോണിയുടെ ഹെയര്‍ സ്റ്റൈല്‍ യുവാക്കള്‍ക്കിടയില്‍ ഹരമായിരുന്നു. പിന്നീട് പലതവണ വേറിട്ട ലുക്കുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ധോണി ശ്രദ്ധ നേടി. ധോണിയുടെ പുതിയ മേക്ക് ഓവറും വൈറലായിരിക്കുകയാണ്. 

തല മൊട്ടയടിച്ച രൂപത്തില്‍ സന്യാസി വേഷത്തിലുള്ളതാണ് ധോണിയുടെ ചിത്രം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ചിത്രം പുറത്തുവിട്ടത്. 

ഐപിഎല്‍ പതിനാലാം സീസണിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ഈ മാസം തുടക്കത്തില്‍ ചെന്നൈയില്‍ എത്തിയിരുന്നു എം എസ് ധോണി. രാവിലെ ഇന്‍ഡോറിലും വൈകിട്ട് ചെപ്പോക്കില്‍ നെറ്റ്‌സിലും ധോണി പരിശീലനം നടത്തുന്നുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ഏപ്രില്‍ 10നാണ് ചെന്നൈയുടെ ആദ്യ മത്സരം. 

6, 6, 6, 6! ത്രസിപ്പിച്ച് വിന്‍റേജ് യുവി വെടിക്കെട്ട്, കയ്യടിച്ച് മുന്‍താരങ്ങള്‍- വീഡിയോ