Asianet News MalayalamAsianet News Malayalam

IPL 2022 : അതൊരു വലിയ സൂചനയാണ്! ആര്‍സിബിക്ക് ഒന്നും പേടിക്കാനില്ല; ഡിവില്ലിയേഴ്‌സ് തിരിച്ചെത്തും

അടുത്തിടെ ആര്‍സിബി കോച്ച് സഞ്ജയ് ബംഗാറും ഡിവില്ലിയേഴ്‌സ് ടീമിന്റെ ഭാഗമാവുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഡിവില്ലിയേഴ്‌സ് പരിശീലക സംഘത്തിന്റെ ഭാഗമായല്‍ അത് ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

IPL 2022 AB de Villiers expresses desire to help South Africa and RCB
Author
Cape Town, First Published Jan 5, 2022, 12:40 PM IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ദേശീയ ക്രിക്കറ്റ് ടീമിലും (Cricket South Africa) ഐപിഎല്ലില്‍ (IPL) ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലും (RCB) ഭാവിയില്‍ തനിക്ക് പുതിയ ചുമതലയുണ്ടാവുമെന്ന് എബി ഡിവിലിയേഴ്‌സ് (AB de Villiers). മുപ്പത്തിയേഴുകാരനായ ഡിവിലിയേഴ്‌സ് കഴിഞ്ഞ നവംബറിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 

ഡിവില്ലിയേഴ്‌സ് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. മുന്‍ താരം വിശദീകരിക്കുന്നതിങ്ങനെ... ''ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടിയും ചില കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അടുത്തതെന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ ക്രിക്കറ്റിന്റെ ഭാഗമായി തന്നെ തുടരും.'' ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി.

അടുത്തിടെ ആര്‍സിബി കോച്ച് സഞ്ജയ് ബംഗാറും ഡിവില്ലിയേഴ്‌സ് ടീമിന്റെ ഭാഗമാവുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. ഡിവില്ലിയേഴ്‌സ് പരിശീലക സംഘത്തിന്റെ ഭാഗമായല്‍ അത് ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ബംഗാറിന്റെ വാക്കുകള്‍ സാധൂകരിക്കുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ പ്രസ്താവന.

നവംബര്‍ 19നാണ് ഡിവില്ലിയേഴ്സ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2011 മുതല്‍ ആര്‍സിബിയുടെ താരമായിരുന്നു. മുമ്പ് ഡല്‍ഹി ഡെയര്‍ഡിവിള്‍സിനും കളിച്ചു. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന ആറാമത്തെ റണ്‍വേട്ടക്കാരാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍. 

184 മത്സരങ്ങളില്‍ 5162 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ പുറത്താകാതെ നേടിയ 133* ആണ് ഉയര്‍ന്ന സ്‌കോര്‍. ആര്‍സിബിക്ക് വേണ്ടി മാത്രം 156 മത്സരങ്ങളില്‍ 4491 റണ്‍സ് നേടി.

Follow Us:
Download App:
  • android
  • ios