Asianet News MalayalamAsianet News Malayalam

IPL 2022 : ആശിഷ് നെഹ്റ അഹമ്മദാബാദിന്‍റെ മുഖ്യ പരിശീലകനാവും; കൂടെ ഗാരി കേഴ്സ്റ്റണും

നാൽപ്പത്തിരണ്ടുകാരനായ നെഹ്റ 120 ഏകദിനത്തിലും 17 ടെസ്റ്റിലും 27 ട്വന്‍റി 20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്

IPL 2022 Ashish Nehra set to become head coach of Ahmedabad team Report
Author
Ahmedabad, First Published Jan 4, 2022, 8:02 AM IST

അഹമ്മദാബാദ്: ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്റ (Ashish Nehra) ഐപിഎല്ലിലെ പുതിയ ടീമായ അഹമ്മദാബാദിന്‍റെ (Ahmedabad IPL Team) മുഖ്യ പരിശീലകനാവും. ഇംഗ്ലണ്ട് മുൻതാരം വിക്രം സോളങ്കിയാണ് (Vikram Solanki) ക്രിക്കറ്റ് ഡയറക്‌ടർ. ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ഗാരി കേഴ്സ്റ്റണെ (Gary Kirsten) ഉപദേഷ്‌ടാവായും നിയമിക്കും. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) ബൗളിംഗ് കോച്ചായിരുന്നു നെഹ്റ. 

നാൽപ്പത്തിരണ്ടുകാരനായ നെഹ്റ 120 ഏകദിനത്തിലും 17 ടെസ്റ്റിലും 27 ട്വന്‍റി 20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഐപിഎൽ അടക്കം 132 ടി20യിൽ നിന്ന് 162 വിക്കറ്റ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 157 ഉം ടെസ്റ്റില്‍ 44 ഉം വിക്കറ്റ് നേടി. ദൈര്‍ഘ്യമുള്ള കരിയറുണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായ പരിക്ക് നെഹ്‌റയുടെ രാജ്യാന്തര കരിയറിന്‍റെ നിറംകെടുത്തി. 

അടുത്ത ഐപിഎല്‍ സീസണില്‍ ലക്നോവും അഹമ്മദാബാദും ആസ്ഥാനമായി രണ്ട് പുതിയ രണ്ട് ടീമുകളാണ് വരുന്നത്. ഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ആര്‍പിഎസ്‌ജി ഗ്രൂപ്പ് 7090 കോടി രൂപക്ക് ലക്നോ ആസ്ഥാനമായി ടീമിനെയും 5625 കോടി രൂപക്ക് അഹമ്മദാബാദ് ആസ്ഥാനമായി ഫ്രാഞ്ചൈസിയെ സിവിസി ക്യാപിറ്റലും സ്വന്തമാക്കി. രണ്ട് പുതിയ ടീമുകള്‍ കൂടി എത്തുന്നതോടെ ഐപിഎല്ലിലെ ആകെ ടീമുകളുടെ എണ്ണം പത്തായി. പുതിയ ടീമുകള്‍ എത്തുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം മെഗാ താരലേലം നടക്കും. 

SA vs IND: മാസങ്ങള്‍ക്ക് മുമ്പ് ടീമിന്‍റെ പടിക്കുപുറത്ത്, ഇന്ന് ഇന്ത്യന്‍ നായകന്‍; രാഹുകാലം കടന്ന് രാഹുല്‍

Follow Us:
Download App:
  • android
  • ios