10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ ഒന്‍പതാം സ്ഥാനത്തും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം.

പൂനെ: ഐപിഎല്ലില്‍(IPL 2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്(RCB vs CSK) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. അതേസമയം, ചെന്നൈ ടീമില്‍ ഒരു മാറ്റമുണ്ട്. മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരം മൊയീന്‍ അലി ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.

10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ ഒന്‍പതാം സ്ഥാനത്തും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം. ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ആരാധകർ പറയുന്നത്.

Scroll to load tweet…

അതേസമയം ബാംഗ്ലൂര്‍ രണ്ടാഴ്ചയായി ജയിച്ചിട്ടില്ല. 10 കളിയിൽ 10 പോയിന്‍റുള്ള ആര്‍സിബിക്ക് ഒരു തോൽവി പോലും പ്ലേ ഓഫിലേക്കുള്ള വഴി ശ്രമകരമാക്കും. മുന്‍നിര ബൗളര്‍മാര്‍ തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പ്രശ്നമാണ്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലി കുറേക്കൂടി വേഗത്തിൽ സ്കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. നായകന്‍ ഡുപ്ലെസി ആര്‍സിബി ബാറ്റര്‍മാരില്‍ മുന്നിലെങ്കിലും 10ൽ അഞ്ച് ഇന്നിംഗ്സിലും രണ്ടക്കം കണ്ടില്ല.

Scroll to load tweet…

Royal Challengers Bangalore (Playing XI): Faf du Plessis(c), Virat Kohli, Rajat Patidar, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Mahipal Lomror, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood.

Chennai Super Kings (Playing XI): Ruturaj Gaikwad, Devon Conway, Moeen Ali, Robin Uthappa, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwaine Pretorius, Simarjeet Singh, Mukesh Choudhary, Maheesh Theekshana.