ഏഴ് മത്സരങ്ങളിൽ 12 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു

പുനെ: ഐപിഎല്ലിൽ (IPL 2022) ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്, സൺറൈസേഴ്സ് ഹൈദരാബാദിനെ (GT vs SRH) നേരിടും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ (Wankhede Stadium Mumbai) വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് ഗുജറാത്ത് (Gujarat Titans) പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തും. സണ്‍റൈസേഴ്സിനും ഇന്നത്തെ ഫലം ഗുണം ചെയ്യും (Sunrisers Hyderabad). 

പോയിന്‍റ് നില

എട്ട് മത്സരങ്ങളിൽ ആറിലും ജയിച്ച രാജസ്ഥാൻ റോയൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. 12 പോയിന്‍റ്. ഏഴ് മത്സരങ്ങളിൽ 12 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. തൊട്ടുപിന്നിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പർ ജയന്‍റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്ക് 10 പോയിന്‍റ് വീതമുണ്ട്. പഞ്ചാബ് കിംഗ്സിന് എട്ടും ഡെൽഹി ക്യാപിറ്റല്‍സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്ക് ആറ് പോയിന്‍റുമാണ് ഉള്ളത്. നാല് പോയിന്‍റുള്ള ചെന്നൈ സൂപ്പർ കിംഗ്സാണ് ഒൻപതാം സ്ഥാനത്ത്. പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിന് പോയിന്‍റൊന്നും നേടാനായിട്ടില്ല. 

രാജസ്ഥാന് റോയല്‍ ജയം

ഐപിഎല്ലില്‍ റിയാന്‍ പരാഗ് തിളങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. 29 റണ്‍സിന്‍റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ധ സെഞ്ചുറിയും നാല് ക്യാച്ചുമായി തിളങ്ങിയ റിയാന്‍ പരാഗാണ് കളിയിലെ താരം. 

IPL 2022 : രണ്ട് സിക്സർ, പിന്നാലെ കട്ട ഉടക്ക്; മൈതാനത്ത് ഏറ്റുമുട്ടി പരാഗും ഹർഷലും- വീഡിയോ