അവസാന മൂന്നോവറില്‍ ഹാര്‍ദ്ദിക് ക്രീസിലുണ്ടായിട്ടും ഗുജറാത്തിന് തകര്‍ത്തടിക്കാനായില്ല. 27 റണ്‍സ് മാത്രമാണ് അവസാന മൂന്നോവറില്‍ ഗുജറാത്ത് നേടിയത്. നടരാജന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ഗുജറാത്തിന് ഏഴ് റണ്‍സെ നേടാനായുള്ളു.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(Sunrisers Hyderabad vs Gujarat Titans) സണ്‍റൈസേഴ്സ് ഹൈദരാബാദിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 42 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി നടരാജന്‍ രണ്ട് വിക്കറ്റെടുത്തു.
വെടിക്കെട്ടോടെ തുടക്കം
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഗുജറാത്ത് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 17 റണ്‍സടിച്ചാണ് തുടങ്ങിയത്. വൈഡിലൂടെ 10 റണ്‍സാണ് ഭുവി ആദ്യ ഓവറില്‍ തന്നെ വഴങ്ങിയത്. രണ്ടാം ഓവറില്‍ ഏഴ് റണ്‍സടിച്ചതോടെ ഗുജറാത്ത് സ്കോര്‍ കുതിച്ചു. എന്നാല്‍ മൂന്നാം ഓവറില്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ(7) രാഹുല്‍ ത്രിപാഠി പറന്നു പിടിച്ചതോടെ ഗുജറാത്ത് കിതച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സായ് സുദര്‍ശനെ(9 പന്തില്‍ 11)മടക്കി ടി നടരാജന്‍ ഗുജറാത്തിന് രണ്ടാം പ്രഹരമേല്‍പ്പിച്ചെങ്കിലും പവര്‍പ്ലേയില്‍ 51 റണ്‍സടിച്ച് ഗുജറാത്ത് ഭേദപ്പെട്ട തുടക്കമിട്ടു.
കോട്ട കാത്ത് ഹാര്‍ദിക്
പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടമായതിന് പിന്നാലെ എട്ടാം ഓവറില്‍ മാത്യു വെയ്ഡിനെ(19) ഉമ്രാന്‍ മാലിക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കാനായി കരുതലോടെയാണ് ഗുജറാത്ത് കളിച്ചത്. ഡേവിഡ് മില്ലറും ഹാര്‍ദ്ദിക് പാണ്ഡ്യയും സാഹസത്തിന് മുതിരാതെ ഗുജറാത്തിനെ പതിമൂന്നാം ഓവറില്‍ 100 കടത്തി. സ്കോര്‍ 100 കടന്നതിന് പിന്നാലെ ഡേവിഡ് മില്ലറെ(12) മാര്‍ക്കോ ജാന്‍സന്‍റെ പന്തില്‍ അഭിഷേക് നായര്‍ പറന്നു പിടിച്ചത് ഗുജറാത്തിന്‍റെ സ്കോറിംഗ് വേഗം കുറച്ചു.
കൈവിട്ട് കളിച്ച് ഹൈദരാബാദ്
പതിനേഴാം ഓവര്‍ വരെ വമ്പനടികള്‍ക്ക് മുതിരാതെ സ്കോര്‍ മുന്നോട്ടു നീക്കിയ ഹാര്‍ദ്ദിക് ഗുജറാത്തിന് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കി. എന്നാല്‍ പതിനേഴാം ഓവറില്‍ അഭിനവ് മനോഹര്‍ നടരാജന്‍റെ പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് ഏയ്ഡന്‍ മാര്‍ക്രം ലോംഗ് ഓഫില്‍ നിലത്തിട്ടു. തൊട്ടു പിന്നാലെ നടരാജനെ സിക്സടിച്ച മനോഹര്‍ കണക്കു തീര്‍ത്തു. പതിനെട്ടാം ഓവറില്‍ അഭിനന് മനോഹര്‍ നല്‍കിയ ക്യാച്ച് ലോംഗ് ഓഫില്‍ രാഹുല്‍ ത്രിപാഠി കൈവിട്ടു. അതേ ഓവറിലെ നാലാം പന്തില്‍ മനോഹര്‍ നല്‍കിയ ക്യാച്ച് ഭുവിക്കും കൈപ്പിടിയില്‍ ഒതുക്കാനായില്ല. മൂന്ന് തവണ ജീവന്‍ കിട്ടിയ മനോഹറിനെ(21 പന്തില്‍ 35) ഭുവിയുടെ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ത്രിപാഠി ഒടുവില്‍ കൈക്കുള്ളിലാക്കി.
അവസാന മൂന്നോവറില്‍ ഹാര്‍ദ്ദിക് ക്രീസിലുണ്ടായിട്ടും ഗുജറാത്തിന് തകര്‍ത്തടിക്കാനായില്ല. 27 റണ്‍സ് മാത്രമാണ് അവസാന മൂന്നോവറില്‍ ഗുജറാത്ത് നേടിയത്. നടരാജന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ഗുജറാത്തിന് ഏഴ് റണ്‍സെ നേടാനായുള്ളു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. സീസണില്‍ ഇതുവരെ തോല്‍ക്കാത്ത ഒരേയൊരു ടീമാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഗുജറാത്ത് ടൈറ്റന്‍സ് (Gujarat Titans). കളിച്ച മൂന്ന് കളികളും ഗുജറാത്ത് ജയിച്ചപ്പോള്‍ ഹൈദരാബാദിന് മൂന്ന് കളികളില്‍ ഒരു ജയം മാത്രമാണുള്ളത്.
