Asianet News MalayalamAsianet News Malayalam

IPL 2022 : മുന്‍നിരയ്‌ക്ക് റണ്‍ വരള്‍ച്ച; ആര്‍സിബി പ്ലേയിംഗ് ഇലവന്‍ പൊളിച്ചെഴുതുമോ ഫാഫ് ഡുപ്ലസി

ഇന്ന് ലഖ്‌നൗവിനെതിരെ ഇറങ്ങുമ്പോള്‍ വിന്നിംഗ് ഇലവനെ പൊളിച്ച് പണിയാന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് മുതിരുമോ? 

IPL 2022 Is it Royal Challengers Bangalore will change winning XI against Lucknow Super Giants
Author
Mumbai, First Published Apr 19, 2022, 12:53 PM IST

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (LSG vs RCB) പോരാട്ടമാണ്. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ (DY Patil Sports Academy Mumbai) വൈകിട്ട് 7.30നാണ് മത്സരം തുടങ്ങുക. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 16 റണ്‍സ് തോല്‍പിച്ചാണ് ആര്‍സിബി (RCB) വരുന്നത്. ബാംഗ്ലൂരിന്‍റെ 189 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 173 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇന്ന് ലഖ്‌നൗവിനെതിരെ ഇറങ്ങുമ്പോള്‍ വിന്നിംഗ് ഇലവനെ പൊളിച്ച് പണിയാന്‍ ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് (Faf du Plessis) മുതിരുമോ? മുന്‍നിര റണ്‍ കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യതയില്ല എന്നാണ് സൂചന. 

ഫാഫ് ഡുപ്ലസി: പഞ്ചാബ് കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിന് ശേഷം വമ്പന്‍ സ്‌കോര്‍ നേടാനായിട്ടില്ല ഫാഫിന്. ഡല്‍ഹിക്കെതിരെ 11 പന്തില്‍ നേടിയത് 8 റണ്‍സ്. 

അനുജ് റാവത്ത്: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തോടെ കന്നി ഐപിഎല്‍ ഫിഫ്റ്റി നേടിയ താരം. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഗോള്‍ഡണ്‍ ഡക്കായി മടങ്ങി. 

വിരാട് കോലി: ഇക്കുറി രണ്ട് 40+ സ്‌കോറുണ്ടെങ്കിലും സ്ഥിരത കാണിക്കാത്ത കിംഗ് കോലിയുടെ ബാറ്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നു ആര്‍സിബി. ഡല്‍ഹിക്കെതിരെ 14 പന്തില്‍ 12 റണ്‍സ് മാത്രം സമ്പാദ്യം. 

ഗ്ലെന്‍ മാക്‌സ്‌വെല്‍: അവസാന മത്സരത്തില്‍ 34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും സഹിതം 55 റണ്‍സടിച്ചാണ് മാക്‌സിയുടെ വരവ്. 

ഷഹ്‌ബാസ് അഹമ്മദ്: സീസണില്‍ മികച്ച ഫോമിലാണ് ഷഹ്‌ബാസ് അഹമ്മദ്. ഡല്‍ഹിക്കെതിരെ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 32 റണ്‍സെടുത്തു. 

സുയാഷ് പ്രഭുദേശായ്: വെടിക്കെട്ട് പുറത്തെടുക്കാന്‍ കഴിയുന്ന ബാറ്ററും മികച്ച ഫീല്‍ഡറും. പക്ഷേ കഴിഞ്ഞ കളിയില്‍ അഞ്ച് ബോളില്‍ ആറ് റണ്‍സേ നേടാനായുള്ളൂ. 

ദിനേശ് കാര്‍ത്തിക്: ഈ സീസണില്‍ ആര്‍സിബിയുടെ ഏറ്റവും വിശ്വസ്‌തനായ താരം ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ഡികെയാണ്. ഡല്‍ഹിയോട് 34 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സറും സഹിതം പുറത്താകാതെ നേടിയത് 66 റണ്‍സ്. 

വനിന്ദു ഹസരങ്ക: ഇതിനകം 11 വിക്കറ്റുകളുമായി ഫോമിലാണ് വനിന്ദു ഹസരങ്ക. എന്നാല്‍ ഡല്‍ഹിക്കെതിരെ കഴിഞ്ഞ കളിയില്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റേ നേടാനായുള്ളൂ. 

ഹര്‍ഷല്‍ പട്ടേല്‍: ഡെത്ത് ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ ബൗളിംഗ് നിര്‍ണായകം. ഡല്‍ഹിക്കെതിരെ നാല് ഓവറില്‍ വിക്കറ്റ് നേടാതെ 40 റണ്‍സ് വഴങ്ങിയ താരം മികച്ച തിരിച്ചുവരവ് ലക്ഷ്യമിടുന്നു. 

മുഹമ്മദ് സിറാജ്: റണ്‍സ് വഴങ്ങുന്നുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഇരട്ട വിക്കറ്റുമായി ഫോമിന്‍റെ സൂചന കാട്ടിയിട്ടുണ്ട് മുഹമ്മദ് സിറാജ്. 

ജോഷ് ഹേസല്‍വുഡ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണായകമായ ബൗളര്‍ ജോഷ് ഹേസല്‍വുഡാണ്. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയിരുന്നു ഹേസല്‍വുഡ്. 

IPL 2022 : തുല്യ ശക്തികളുടെ പോരാട്ടം; ഇന്ന് ലഖ്‌നൗവും ബാംഗ്ലൂരും മുഖാമുഖം, റണ്‍വേട്ട തുടരാന്‍ കെ എല്‍ രാഹുല്‍

Latest Videos
Follow Us:
Download App:
  • android
  • ios