Asianet News MalayalamAsianet News Malayalam

IPL 2022 : കൊല്‍ക്കത്ത-ലഖ്‌നൗ സൂപ്പര്‍ പോരിന് കളമൊരുങ്ങി; ടോസ് ജയിച്ച് രാഹുല്‍, ഇരു ടീമിലും മാറ്റം

വൈകിട്ട് 7.30ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം

IPL 2022 KKR vs LSG Toss Playing XI KL Rahul won Toss Lucknow Super Giants opt to bat
Author
Mumbai, First Published May 18, 2022, 7:06 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(KKR vs LSG) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍(KL Rahul) ബാറ്റിംഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യ, ചമീര, ആയുഷ് ബദോനി എന്നിവര്‍ക്ക് പകരം മനന്‍ വോറ, ലൂയിസ് ലെവിസ്, കെ ഗൗതം എന്നിവരെത്തി. കൊല്‍ക്കത്തയില്‍ പരിക്കേറ്റ അജിന്‍ക്യ രഹാനെയ്‌ക്ക് പകരം അഭിജീത് തോമര്‍ പ്ലേയിംഗ് ഇലവനിലെത്തി. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: Venkatesh Iyer, Abhijeet Tomar, Shreyas Iyer(c), Nitish Rana, Sam Billings(w), Rinku Singh, Andre Russell, Sunil Narine, Umesh Yadav, Tim Southee, Varun Chakaravarthy

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്: Quinton de Kock(w), KL Rahul(c), Evin Lewis, Deepak Hooda, Manan Vohra, Marcus Stoinis, Jason Holder, Krishnappa Gowtham, Mohsin Khan, Avesh Khan, Ravi Bishnoi

വൈകിട്ട് 7.30ന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം. പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരു ജയം തേടി ലഖ്‌നൗ ഇറങ്ങുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വമ്പന്‍ ജയമാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. ആന്ദ്രേ റസലിന്റെ ഓള്‍റൗണ്ട് മികവിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. 13 കളിയില്‍ 330 റണ്‍സും 17 വിക്കറ്റുമാണ് റസലിന്റെ സമ്പാദ്യം. എന്നാല്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഫോമില്ലായ്‌മയില്‍ ഉഴലുകയാണ്. 

തുടരെ രണ്ട് തോല്‍വിയുമായാണ് കെ എല്‍ രാഹുലും സംഘവും കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. തോറ്റാല്‍ ഒന്നാം ക്വാളിഫയറിലെത്താനുള്ള അവസരം നഷ്ടമാകും. സീസണില്‍ രണ്ട് സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും നായകന്‍ കെ എല്‍ രാഹുലിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികവിലേക്കുയരാനായിട്ടില്ല. ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നത്. ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിങ്ങനെ മധ്യനിരയിലും കളി ജയിപ്പിക്കാന്‍ പോന്നവരുണ്ട് ലഖ്‌നൗ ടീമില്‍. 

സിക്‌സര്‍ മഴ പെയ്‌താല്‍ ഒരുപിടി നാഴികക്കല്ലുകള്‍; കൊല്‍ക്കത്ത-ലഖ്‌നൗ മത്സരത്തില്‍ കാത്തിരിക്കുന്നത്
 

Follow Us:
Download App:
  • android
  • ios