Asianet News MalayalamAsianet News Malayalam

IPL 2022: വിവാദ പുറത്താകലില്‍ രോഷം അടക്കാനാവാതെ മാത്യു വെയ്ഡ്, ഡ്രസ്സിംഗ് റൂമില്‍ നാടകീയ രംഗങ്ങള്‍

ഇതോടെ രോഷമടക്കാനാവാതെ ക്രീസ് വിട്ട വെയ്ഡിനെ ആശ്വസിപ്പിക്കാന്‍ ബാംഗ്ലൂര്‍ താരം വിരാട് കോലി ഓടിയെത്തി. എന്നാല്‍ കോലിയുടെ ആശ്വസിപ്പിക്കലിനും വെയ്ഡിനെ തണുപ്പിക്കാനായില്ല. ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയ ഹെല്‍മെറ്റ് വലിച്ചെറിഞ്ഞു. രോഷത്തോടെ ബാറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.

 

IPL 2022: Matthew Wade furious after controversial dismissal against RCB
Author
Mumbai, First Published May 19, 2022, 10:42 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) അമ്പയറിംഗ് പിഴവുകള്‍ തുടര്‍ക്കഥയാവുന്നതിനിടെ സാങ്കേതിക പിഴവുകളും ആവര്‍ത്തിക്കുന്നു. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(RCB v GT) മത്സരത്തിനിടെ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റര്‍ മാത്യു വെയ്ഡിന്‍റെ(Matthew Wade) പുറത്താകലാണ് വിവാദമായത്. ഗുജറാത്ത് ഇന്നിംഗ്സില്‍ പവര്‍ പ്ലേയിലെ അവസാന ഓവറിലായിരുന്നു വിവാദ പുറത്താകല്‍.

ഗ്ലെന്‍ മാക്സ്‌വെല്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച വെയ്ഡിന് പിഴച്ചു. പാഡില്‍ തട്ടിയ പന്തില്‍ എല്‍ബിഡബ്ല്യുവിനായി മാക്സ്‌വെല്ലിന്‍റെ അപ്പീല്‍. അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ പാഡില്‍ തട്ടുന്നതിന് മുമ്പ് പന്ത് ബാറ്റില്‍ തട്ടിയതിനാല്‍ വെയ്ഡ് റിവ്യു എടുത്തു. റീ പ്ലേകളില്‍ പന്ത് ബാറ്റില്‍ തട്ടുന്നത് വ്യക്തമായിരുന്നെങ്കിലും അള്‍ട്രാ എഡ്ജില്‍ അത് കാണിച്ചില്ല. ബോള്‍ ട്രാക്കിംഗില്‍ പന്ത് വിക്കറ്റില്‍ കൊള്ളുമെന്ന് വ്യക്തമായതോടെ തേര്‍ഡ് അമ്പയറും ഔട്ട് ശരിവെച്ചു.

ഇതോടെ രോഷമടക്കാനാവാതെ ക്രീസ് വിട്ട വെയ്ഡിനെ ആശ്വസിപ്പിക്കാന്‍ ബാംഗ്ലൂര്‍ താരം വിരാട് കോലി ഓടിയെത്തി. എന്നാല്‍ കോലിയുടെ ആശ്വസിപ്പിക്കലിനും വെയ്ഡിനെ തണുപ്പിക്കാനായില്ല. ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയ ഹെല്‍മെറ്റ് വലിച്ചെറിഞ്ഞു. രോഷത്തോടെ ബാറ്റ് അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു.

മുംബൈ-കൊല്‍ക്കത്ത മത്സരത്തിനിടെ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റില്‍ പന്ത് തട്ടുന്നതിന് മുമ്പെ സ്നിക്കോ മീറ്റര്‍ പന്ത് ബാറ്റില്‍ തട്ടിയതായി കാണിച്ചത് നേരത്തെ വിവാദമായിരുന്നു. ഐപിഎല്ലില്‍ അമ്പയര്‍മാരുടെ മോശം തീരുമാനങ്ങളില്‍ കളിക്കാര്‍ അസംതൃപ്തരാകുന്നതിനിടെയാണ് സാങ്കേതിവിദ്യ കൂടി കളിക്കാരെ ചതിക്കുന്നത്.

Follow Us:
Download App:
  • android
  • ios