Asianet News MalayalamAsianet News Malayalam

IPL 2022: പവര്‍ പ്ലേയില്‍ മുംബൈക്കെതിരെ പവറില്ലാതെ ബാംഗ്ലൂര്‍

പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിഞ്ഞ മലയാളി പേസര്‍ ബേസില്‍ തമ്പി ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് വഴങ്ങിയത്. എന്നാല്‍ ജയദേവ് ഉനദ്ഘട്ടിന്‍റെ രണ്ടാം ഓവറില്‍ രണ്ട് സിക്സടിച്ച് അനുജ് റാവത്ത് ബാംഗ്ലൂരിന്‍റെ തുടക്കം ഗംഭീരമാക്കി.

IPL 2022: Mumbai Indians vs Royal Challengers Bangalore Live Updates
Author
Pune, First Published Apr 9, 2022, 10:08 PM IST

പൂനെ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore vs Mumbai Indians) പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും അടിച്ചു തകര്‍ക്കാന്‍ സമ്മതിക്കാതെ മുംബൈ ബൗളര്‍മാര്‍. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 20 റണ്‍സോടെ അനു റാവത്തും 15 പന്തില്‍ ആറ് റണ്‍സോടെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും ക്രീസില്‍.

പവര്‍ പ്ലേയില്‍ ബാംഗ്ലൂരിനെ പിടിച്ചുകെട്ടി തമ്പി

പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിഞ്ഞ മലയാളി പേസര്‍ ബേസില്‍ തമ്പി ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് വഴങ്ങിയത്. എന്നാല്‍ ജയദേവ് ഉനദ്ഘട്ടിന്‍റെ രണ്ടാം ഓവറില്‍ രണ്ട് സിക്സടിച്ച് അനുജ് റാവത്ത് ബാംഗ്ലൂരിന്‍റെ തുടക്കം ഗംഭീരമാക്കി. ജസ്പ്രീത് പൂമ്ര എറിഞ്ഞ മൂന്നാം ഓവറില്‍ ഏഴ് റണ്‍സ് മാത്രം നേടിയ ബാംഗ്ലൂരിന് ബേസില്‍ തമ്പി എറിഞ്ഞ നാലാം ഓവറില്‍ അഞ്ച് റണ്‍സെ സ്കോര്‍ ചെയ്യാനായുള്ളു.

പവര്‍ പ്ലേയില്‍ തന്നെ മുരുഗന്‍ അശ്വിനെ പന്തേല‍പ്പിച്ച രോഹിത് ശര്‍മയുടെ തന്ത്രവും ക്ലിക്കായി. അഞ്ചാം ഓവര്‍ എറിഞ്ഞ അശ്വിന്‍ ഒരു റണ്‍സ് മാത്രമാണ് വഴങ്ങിയത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍

നേരത്ത തകര്‍പ്പന്‍ തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവാണ് കരകയറ്റിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സെടുത്തത്. 37 പന്തില്‍ 68 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്. 14 പന്തില്‍ 13 റണ്‍സെടുത്ത ജയദേവ് ഉനദ്ഘട്ടുമൊത്ത് ഏഴാം വിക്കറ്റില്‍ സൂര്യകുമാര്‍ 62 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

ഓപ്പണിംഗ് വിക്കറ്റില്‍ 50  ക്യാപ്റ്റന് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 50 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പിന്നീട് മുബൈ തകര്‍ന്നടിഞ്ഞു. ബാഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേലും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios