Asianet News MalayalamAsianet News Malayalam

IPL 2022 : മായങ്കില്ലാതെ പഞ്ചാബ്, മാറ്റമില്ലാതെ ഹൈദരാബാദ്; ടോസ് വീണു, പ്ലേയിംഗ് ഇലവന്‍ അറിയാം

നേർക്കുനേർ കണക്കിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പന്ത്രണ്ടിലും ജയിച്ചത് ഹൈദരാബാദാണ്.

IPL 2022 PBKS vs SRH Toss Playing XI Sunrisers Hyderabad opt to bowl
Author
Mumbai, First Published Apr 17, 2022, 3:08 PM IST

മുംബൈ: ഐപിഎല്ലിൽ (IPL 2022) പഞ്ചാബ് കിംഗ്‌സ്-സൺറൈസേഴ്‌സ് ഹൈദരാബാദ് (PBKS vs SRH) പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ സണ്‍റൈസേഴ്‌സ് (Sunrisers Hyderabad) നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) ബൗളിംഗ് തെര‍ഞ്ഞെടുത്തു. പരിക്കേറ്റ മായങ്ക് അഗര്‍വാളിന് (Mayank Agarwal) പകരം ശിഖര്‍ ധവാനാണ് (Shikhar Dhawan) പഞ്ചാബിനെ നയിക്കുന്നത്. പ്രഭ്‌സിമ്രാന്‍ സിംഗാണ് (Prabhsimran Singh) മായങ്കിന് പകരക്കാരന്‍. ഹൈദരാബാദിന്‍റെ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. 

പഞ്ചാബ് കിംഗ്‌സ്:  Shikhar Dhawan(c), Jonny Bairstow, Prabhsimran Singh, Liam Livingstone, Jitesh Sharma(w), Shahrukh Khan, Odean Smith, Kagiso Rabada, Rahul Chahar, Vaibhav Arora, Arshdeep Singh

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

കണക്കുകളില്‍ കേമനാര്?

നേർക്കുനേർ കണക്കിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പന്ത്രണ്ടിലും ജയിച്ചത് ഹൈദരാബാദാണ്. പഞ്ചാബ് അഞ്ച് കളിയില്‍ ജയിച്ചു. ഉയര്‍ന്ന ടീം ടോട്ടലിന്‍റെ പട്ടികയിലാവട്ടെ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പോരാടി എന്നതാണ് ചരിത്രം. 212 റൺസാണ് ഹൈദരാബാദിന്‍റെ ഉയർന്ന സ്കോറെങ്കില്‍ 211 റൺസ് പഞ്ചാബിന്‍റെ മികച്ച ടോട്ടല്‍. 

മൂന്നരയ്ക്ക് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം തുടങ്ങുക. അവസാന മൂന്ന് കളിയും ജയിച്ചാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പഞ്ചാബും അഞ്ച് മത്സരങ്ങളിൽ മൂന്നിൽ ജയിച്ചു. പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളിലാണ്. 

IPL 2022 : വിജയപാത തുടരാന്‍ ചെന്നൈ, ബൗളിംഗ് കരുത്തുകൊണ്ട് മെരുക്കാന്‍ ഗുജറാത്ത്; രണ്ടാം മത്സരവും ആവേശമാകും

Follow Us:
Download App:
  • android
  • ios