നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (Mayank Agarwal) ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (RCB) ആദ്യം ബാറ്റ് ചെയ്യും. നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (Mayank Agarwal) ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

ഇരു ടീമുകളേയും നയിക്കുന്നത് പുതിയ ക്യാപ്റ്റന്മാരാണ്. ഫാഫ് ഡു പ്ലെസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍. മായങ്ക് അഗര്‍വാളാണ് പഞ്ചാബിന്റെ നായകന്‍. ഡു പ്ലെസിക്ക് പുറമെ ഷെഫാനെ റുഥര്‍ഫോര്‍ഡ്, ഡേവിഡ് വില്ലി, വാനിഡു ഹസരങ്ക എന്നിവരാണ് ആര്‍സിബിയുടെ ഓവര്‍സീസ് താരങ്ങള്‍. ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്‌സെ, ഒഡെയ്ന്‍ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിദേശ താരങ്ങള്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, അനുജ് റാവത്ത്, ഷെഫാനെ റുഥര്‍ഫോര്‍ഡ്, ദിനേശ് കാര്‍ത്തിക്, ഡേവിഡ് വില്ലി, ഷഹ്ബാസ് അഹമ്മദ്, വാനിഡു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, അക്ഷ്ദീപ്. 

പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഭാനുക രാജപക്‌സ, ഷാറുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഡേവിഡ് വില്ലി, ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.