കളിക്കാരെ മുഴുവന്‍ രാവിലെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലം അനുസരിച്ചാവും ചെന്നൈക്കെതിരായ മത്സരത്തില്‍ ആര്‍ക്കൊക്കെ കളിക്കാനാകുമെന്ന് വ്യക്തമാവു. 11 പേരെ തികക്കാന്‍ ഡല്‍ഹി ടീമിനായില്ലെങ്കില്‍ മാത്രമെ മത്സരം മാറ്റിവെക്കൂ. 

മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ(Chennai Super Kings) നിര്‍ണായക പോരാട്ടത്തിനൊരുങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) തിരിച്ചടി. ഡല്‍ഹിയുടെ നെറ്റ് ബൗളര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി ടീം അംഗങ്ങളെ നിര്‍ബന്ധിത ഐസൊലേഷനിലേക്ക് മാറ്റി. കളിക്കാരോച് ഹോട്ടല്‍ മുറികളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കളിക്കാരെ മുഴുവന്‍ രാവിലെ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതിന്‍റെ ഫലം അനുസരിച്ചാവും ചെന്നൈക്കെതിരായ മത്സരത്തില്‍ ആര്‍ക്കൊക്കെ കളിക്കാനാകുമെന്ന് വ്യക്തമാവു. 11 പേരെ തികക്കാന്‍ ഡല്‍ഹി ടീമിനായില്ലെങ്കില്‍ മാത്രമെ മത്സരം മാറ്റിവെക്കൂ.

Scroll to load tweet…

ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹി ക്യാംപില്‍ കൊവിഡ് പടരുന്നത്. നേരത്തെ ഫിസി പാട്രിക്ക് ഫര്‍ഹാത്, മിച്ചല്‍ മാര്‍ഷ്, ടിം സീഫര്‍ട്ട് എന്നിവരടക്കം ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പൂനെയില്‍ നടക്കേണ്ടിയിരുന്ന രാജസ്ഥാന്‍ റോയല്‍സിനും പഞ്ചാബ് കിംഗ്സിനുമെതിരായ ഡല്‍ഹിയുടെ മത്സരങ്ങള്‍ മുംബൈയിലേക്ക് മാറ്റിയിരുന്നു.

ഐപിഎല്ലില്‍പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് ചെന്നൈക്കെതിരെ ജയം അനിവാര്യമാണ്. പത്ത് കളിയിൽ പത്ത് പോയിന്‍റാണ് നിലവില്‍ ഡൽഹിക്കുള്ളത്. വൈകിട്ട് ഏഴരക്ക് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഡല്‍ഹി-ചെന്നൈ മത്സരം. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.