Asianet News MalayalamAsianet News Malayalam

IPL 2022: നായകനില്ലാതെ ഹൈദരാബാദ്; അവസാന മത്സരത്തില്‍ ആര് നയിക്കുമെന്നത് സസ്പെന്‍സ്

ഭുവി ഇല്ലെങ്കില്‍ വിന്‍ഡീസ് താരം നിക്കൊളാസ് പുരാനെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും വെറ്റോറി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട പുരാന്‍ മധ്യനിര ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും നായകസ്ഥാനത്തേക്ക് അധിക മുന്‍ഗണന നല്‍കാവുന്ന കളിക്കാരനാണെന്നും വെറ്റോറി

IPL 2022: With Kane Williamson absent, who will lead SRH today
Author
mumbai, First Published May 22, 2022, 2:35 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിംഗ്സും(SRH v PBKS) ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിനിറങ്ങുകയാണ് ഇന്ന്. ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതിനാല്‍ ഇന്നത്തെ മത്സരം അപ്രസക്തമാണെങ്കിലും ആരാധകരില്‍ ആകാംക്ഷ നിറക്കുന്ന ഒരു സസ്പെന്‍സ് ഉണ്ട്. നായകന്‍ കെയ്ന്‍ വില്യംസണ്‍ നാട്ടിലേക്ക് മടങ്ങിയതോടെ ആരാകും ഇന്ന് ഹൈദരാബാദിനെ നയിക്കുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

വില്യംസന്‍റെ അഭാവത്തില്‍ ഹൈദരാബാദിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഭുവനേശ്വര്‍കുമാറാണ് എന്നാണ് മുന്‍ ന്യൂസിലന്‍ഡ് നായതന്‍ ഡാനിയേല്‍ വെറ്റോറിയുടെ അഭിപ്രായം. കാരണം, ഭുവി മുമ്പും ഹൈദരാബാദിനെ നയിച്ചിട്ടുണ്ട് എന്നതുതന്നെ. അത് മാത്രമല്ല ഇത്തവണ പന്തുകൊണ്ട് ഭുവി മികച്ച ഫോമിലുമാണെന്ന് വെറ്റോറി പറയുന്നു.

റബാഡയെപ്പോലും ഉപദേശിക്കുന്ന അവന്‍ ചില്ലറക്കാരനല്ല; ഇന്ത്യന്‍ പേസറെക്കുറിച്ച് ഹര്‍ഭജന്‍

സണ്‍റൈസേഴ്സിന്‍റെ ബൗളിംഗ് നിരയെ ഭുവിയോളം അറിയുന്ന മറ്റൊരാളില്ലെന്നും അതുകൊണ്ടുതന്നെ ഭുവി ടീമിന്‍റെ നായകനാകണമെന്നും വെറ്റോറി സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ഭുവി ഇല്ലെങ്കില്‍ വിന്‍ഡീസ് താരം നിക്കൊളാസ് പുരാനെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും വെറ്റോറി പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ടീമിന്‍റെ നായകനായി തെരഞ്ഞെടുക്കപ്പെട്ട പുരാന്‍ മധ്യനിര ബാറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും നായകസ്ഥാനത്തേക്ക് അധിക മുന്‍ഗണന നല്‍കാവുന്ന കളിക്കാരനാണെന്നും വെറ്റോറി പറഞ്ഞു.

ഇത്തവണ ഐപിഎല്ലില്‍ ആദ്യ രണ്ട് കളികള്‍ തോറ്റ ഹൈദരാബാദ് പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ ജയിച്ച് അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി അഞ്ച് കളികള്‍ തോറ്റ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ജയിച്ചാണ് പരാജയ പരമ്പര ഹൈദരാബാദ് അവസാനിപ്പിച്ചത്.

ടിം ഡേവിഡിനെതിരെ ഡിആര്‍എസ് എടുക്കാന്‍ മടിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി റിഷഭ് പന്ത്

ഈ സീസണില്‍ നായകനെന്ന നിലയിലും ഓപ്പണിംഗ് ബാറ്റര്‍ എന്ന നിലയിലും കെയ്ന്‍ വില്യംസണ്‍ പൂര്‍ണമായും നിരാശപ്പെടുത്തിയിരുന്നു. സീസണില്‍ 13 മത്സരങ്ങളില്‍ കളിച്ചിട്ടും 100ല്‍ താഴെ സ്ട്രൈക്ക് റേറ്റുള്ള ഒരേയൊരു ബാറ്ററായിരുന്നു വില്യംസണ്‍.

Follow Us:
Download App:
  • android
  • ios