Asianet News MalayalamAsianet News Malayalam

അങ്ങനെ രഹാനെയും പുറത്ത്, കെകെആറില്‍ കൂട്ടപ്പിരിച്ചുവിടല്‍; 16 താരങ്ങള്‍ അടുത്ത സീസണിനില്ല

ഷർദ്ദുല്‍ ഠാക്കൂർ, റഹ്മാനുള്ള ഗുർബാസ്, ലോക്കീ ഫെര്‍ഗ്യൂസന്‍ എന്നിവരെ കെകെആർ സ്വന്തമാക്കിയിട്ടുണ്ട്

IPL 2023 Here is the full List of Players retained and released by Kolkata Knight Riders
Author
First Published Nov 15, 2022, 8:26 PM IST

കൊല്‍ക്കത്ത: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി അജിങ്ക്യ രഹാനെയുള്‍പ്പടെയുള്ള 16 താരങ്ങളെ കൈവിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സ്. ഒഴിവാക്കിയ താരങ്ങളില്‍ പാറ്റ് കമ്മിന്‍സും അലക്സ് ഹെയ്‍ല്‍സും സ്വമേധയാ പിന്‍മാറുകയായിരുന്നു. മുഹമ്മദ് നബി, ആരോണ്‍ ഫിഞ്ച്, ചാമിക കരുണരത്നെ, യുവതാരം ശിവം മാവി എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. 7.05 കോടി രൂപയാണ് കൊല്‍ക്കത്തയുടെ പേഴ്സില്‍ അവശേഷിക്കുന്നത്. 11 താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമുള്ളപ്പോള്‍ മൂന്ന് വിദേശികളുടെ സ്ലോട്ടുണ്ട്. 

ഷർദ്ദുല്‍ ഠാക്കൂർ, റഹ്മാനുള്ള ഗുർബാസ്, ലോക്കീ ഫെര്‍ഗ്യൂസന്‍ എന്നിവരെ കെകെആർ സ്വന്തമാക്കിയിട്ടുണ്ട്. ഠാക്കൂർ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നും മറ്റ് രണ്ടുപേർ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുമാണ് വരുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യർക്കൊപ്പം നിതീഷ് റാണ, വെങ്കടേഷ് അയ്യർ, ആന്ദ്രേ റസല്‍, സുനില്‍ നരെയ്‍ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, അനുകുല്‍ റോയി, റിങ്കു സിംഗ് എന്നിവരും വരും സീസണില്‍ കൊല്‍ക്കത്തന്‍ നിരയില്‍ കാണും. ഹെയ്ല്‍സ്, ഫിഞ്ച്, രഹാനെ എന്നിവർക്ക് പകരം ടോപ് ഓർഡർ ബാറ്റർമാരെ കണ്ടെത്തുകയാവും ലേലത്തില്‍ ടീമിന് മുന്നിലുള്ളത്. കമ്മിന്‍സിന്‍റെ പകരക്കാരനായാവും ഫെര്‍ഗ്യൂസന്‍ കളിക്കുക. 

കൈവിട്ട താരങ്ങള്‍: Pat Cummins, Sam Billings, Aman Khan, Shivam Mavi, Mohammad Nabi, Chamika Karunaratne, Aaron Finch, Alex Hales, Abhijeet Tomar, Ajinkya Rahane, Ashok Sharma, Baba Indrajith, Pratham Singh, Ramesh Kumar, Rasikh Salam, Sheldon Jackson

നിലനിർത്തിയവർ: Shreyas Iyer (capt), Nitish Rana, Rahmanullah Gurbaz, Venkatesh Iyer, Andre Russell, Sunil Narine, Shardul Thakur, Lockie Ferguson, Umesh Yadav, Tim Southee, Harshit Rana, Varun Chakravarthy, Anukul Roy, Rinku Singh

ഫിഞ്ചിനെയും മുഹമ്മദ് നബിയെയും കൈവിട്ടു, യുവ പേസറെ ഒഴിവാക്കി കൊല്‍ക്കത്ത

Follow Us:
Download App:
  • android
  • ios