മെയ് 20ന് ആണ് ഐപിഎല്‍ ലീഗ് ഘട്ടം അവസാനിക്കുന്നത്.മെയ് 28നാണ് ഐപിഎല്‍ ഫൈനല്‍.2021ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സ്റ്റോക്സിന് പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു.
ചെന്നൈ: ഐപിഎല്ലിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് സന്തോഷവാര്‍ത്ത. കാല്‍മുട്ടില്‍ പരിക്കുണ്ടെങ്കിലും ഐപിഎല്ലില്‍ കളിക്കുമെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് പറഞ്ഞു.ഐപിഎല്‍ ലേലത്തില്‍ 16.25 കോടി രൂപക്കാണ് ചെന്നൈ ബെന്‍ സ്റ്റോക്സിനെ സ്വന്തമാക്കിയത്.ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിടെ കാല്‍മുട്ടിലെ പരിക്ക് സ്റ്റോക്സിനെ വലച്ചിരുന്നു. പരിക്ക് മൂലം ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ വെറും രണ്ടോവര്‍ മാത്രമാണ് സ്റ്റോക്സ് പന്തെറിഞ്ഞത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെയും സ്റ്റോക്സിനെ വലച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 116 പന്തു നേരിട്ട സ്റ്റോക്സ് 33 റണ്‍സെടുത്ത് പുറത്തായിരുന്നു.
ഐപിഎല്ലിന് തൊട്ടു പിന്നാലെ ജൂണ്‍ ഒന്നു മുതല്‍ അയര്‍ലന്‍ഡിനെതിരെ ഒരു ടെസ്റ്റും ജൂണ്‍ 16 മുതല്‍ ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലും കളിക്കേണ്ടതുകൊണ്ട് സ്റ്റോക്സ് ഐപിഎല്ലിന്‍റെ അവസാനഘട്ടത്തില്‍ കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.അയര്‍ലന്‍ഡിന് എതിരായ ഇംഗ്ലണ്ടിന്‍റെ ഏക ടെസ്റ്റിന് മുമ്പ് ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് സ്റ്റോക്‌സും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ പങ്കെടുക്കുമെന്നും ചെന്നൈ ടീം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗുമായി സംസാരിച്ചശേഷം ജോലിഭാരം കുറക്കുന്നതിനെക്കുറിച്ച്,ആലോചിക്കുമെന്നും സ്റ്റോക്സ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുശേഷം പറഞ്ഞു.
മെയ് 20ന് ആണ് ഐപിഎല്‍ ലീഗ് ഘട്ടം അവസാനിക്കുന്നത്.മെയ് 28നാണ് ഐപിഎല്‍ ഫൈനല്‍.2021ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സ്റ്റോക്സിന് പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ലേലത്തില്‍ സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജയ്മിസണ്‍ പരിക്ക് മൂലം ഐപിഎല്ലില്‍ കളിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.
