Asianet News MalayalamAsianet News Malayalam

ഒടുവില്‍ പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്, ജഡേജയെ നിലനിര്‍ത്തി ചെന്നൈ

മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളിലും മുഖ്യ പങ്കുവഹിച്ച പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിശ്വസ്ച താരമായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡിന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ കുപ്പായത്തില്‍ തിളങ്ങാനായിരുന്നില്ല.

IPL 2023 Retention:Mumbai releases Kieron Pollard
Author
First Published Nov 12, 2022, 1:21 PM IST

മുംബൈ: ഐപിഎല്‍ ലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയോട് അടുക്കെ നിലര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ബിസിസിഐക്ക് സമര്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും. മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ എക്കാലത്തെയും വിശ്വസ്തനായിരുന്ന കെയ്റോണ്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളിലും മുഖ്യ പങ്കുവഹിച്ച പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിശ്വസ്ച താരമായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡിന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ കുപ്പായത്തില്‍ തിളങ്ങാനായിരുന്നില്ല.

'ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ജോലിഭാരമില്ലേ', സീനിയര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്കര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സാകട്ടെ നാല് താരങ്ങളെ ഒഴിവാക്കിയപ്പോള്‍ നായകന്‍ എം എസ് ധോണിയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ നിലിനിര്‍ത്തി. ആകെ 10 കളിക്കാരെ നിലനിര്‍ത്തിയ മുംബൈ അഞ്ച് താരങ്ങളെ കൈവിട്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഹിത് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഡാനിയേല്‍ സാംസ്, ടിം ഡേവിഡ്, ജോഫ്ര ആര്‍ച്ചര്‍, ജസ്പ്രീത് ബുമ്ര, ട്രൈസ്റ്റന്‍ സ്റ്റബ്സ്, തിലക് വര്‍മ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഫാബിയന്‍ അലന്‍, കെയ്റോണ്‍ പൊള്ളാര്‍ഡ്, ടൈമല്‍ മില്‍സ്, മായങ്ക് മാര്‍ക്കണ്ഡെ, ഹൃത്വിക് ഷൗക്കീന്‍ എന്നിവരെയാണ് ലേലത്തിന് മുമ്പ് മുംബൈ കൈവിട്ടത്.

ചെന്നൈ സൂപ്പര്‍ കിംഗ്സാകട്ടെ ഒമ്പത് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ നാലു കളിക്കാരെ ഒഴിവാക്കി. എം എസ് ധോണി, രവീന്ദ്ര ജഡേജ, മൊയീന്‍ അലി, ശിവം ദുബെ, റുതുരാജ് ഗെയ്ക്‌വാദ്, ഡെവോണ്‍ കോണ്‍വെ, മുകേഷ് ചൗധരി, ഡ്വയിന്‍ പ്രിട്ടോറിയസ്, ദീപക് ചാഹര്‍ എന്നിവരെയാണ് ചെന്നൈ പതിനാറാം സീസണ് മുമ്പ് നിലനിര്‍ത്തിയത്. ക്രിസ് ജോര്‍ദ്ദാന്‍, ആദം മില്‍നെ, എന്‍ ജഗദീശന്‍, മിച്ചല്‍ സാന്‍റനര്‍ എന്നിവരെയാണ് ചെന്നൈ ഒഴിവാക്കിയത്.

ഐപിഎല്‍ ലേലം അടുത്തമാസം കൊച്ചിയില്‍

ഈ മാസം 15ന് മുമ്പ് നിലനിര്‍ത്തുന്ന കളിക്കാരുടെയും ഒഴിവാക്കുന്ന കളിക്കാരുടെയും പട്ടിക നല്‍കണമെന്നാണ് ബിസിസിഐ ടീമുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ള ഒരേയൊരു ടീമായ മുംബൈ കഴിഞ്ഞ സീസണില്‍ പോയന്‍റ് പട്ടികയില്‍ പത്താമതായാണ് ഫിനിഷ് ചെയ്തത്.

Follow Us:
Download App:
  • android
  • ios