Asianet News MalayalamAsianet News Malayalam

കണ്ണും കാതും ദുബൈയിലേക്ക്! ഒരു തരം രണ്ട് തരം മൂന്ന് തരം...; കോടികളുടെ പേഴ്സുമായി കളിക്കാരെ ചാക്കിലാക്കാൻ പോര്

333 താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 214 ഇന്ത്യൻ താരങ്ങളും 119 വിദേശതാരങ്ങളും രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടുന്നു. എട്ട് മലയാളി താരങ്ങളും ലേലത്തിനുണ്ട്

IPL 2024 Auction live updates valuable players team bucket list and more btb
Author
First Published Dec 19, 2023, 5:03 AM IST

ദുബൈ: ഐപിഎൽ പതിനേഴാം സീസണ് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കും. 333 താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 214 ഇന്ത്യൻ താരങ്ങളും 119 വിദേശതാരങ്ങളും രജിസ്റ്റർ ചെയ്തവരിൽ ഉൾപ്പെടുന്നു. എട്ട് മലയാളി താരങ്ങളും ലേലത്തിനുണ്ട്. 10 ഫ്രാഞ്ചെസികളിലുമായി ആകെ 77 സ്പോട്ടുകളാണ് ഒഴിവുള്ളത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ലേലത്തിന് തുടക്കമാവുക. 

ലേലത്തില്‍ ഏറ്റവലും കൂടുതല്‍ ആവശ്യക്കാരുണ്ടായേക്കാവുന്ന താരങ്ങള്‍ 

മിച്ചല്‍ സ്റ്റാര്‍ക്ക്: ലേലത്തില്‍ ബംപര്‍ ലോട്ടറിയടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ ഇടവേളക്കുശേഷം ഐപിഎല്‍ ലേലത്തിനെത്തുന്ന ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയില്ലെങ്കിലും സെമിയിലും ഫൈനലിലും തിളങ്ങിയ സ്റ്റാര്‍ക്ക് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലും മികവ് കാട്ടിയിരുന്നു. സ്റ്റാര്‍ക്കിനായി ടീമുകള്‍ 15 കോടി വരെ മുടക്കാന്‍ തയാറാകുമെന്നാണ് കരുതുന്നത്.

രചിന്‍ രവീന്ദ്ര: ലോകകപ്പിന്‍റെ കണ്ടെത്തലായ രചിന്‍ രവീന്ദ്രയാണ് ഐപിഎല്‍ ലേലത്തില്‍ മിന്നിത്തിളങ്ങാനിടയുള്ള മറ്റൊരു താരം. ലോകകപ്പില്‍ റണ്‍വേട്ട നടത്തിയ രചിന്‍ അതിവേഗം റണ്‍ സ്കോര്‍ ചെയ്യാനും സ്പിന്നറെന്ന നിലിയിലും മിടുക്കനാണ്. രചിനെ ടീമിലെത്തിച്ചാല്‍ ബാറ്ററുടെയും ബൗളറുടെയും ഗുണം ലഭിക്കുമെന്നതിനാല്‍ രചിനായി ടീമുകള്‍ വാശിയോടെ രംഗത്തെത്തിയാല്‍ 10 കോടിക്ക് മുകളില്‍ ലേലത്തുക ഉയരാനിടയുണ്ട്.

ഹര്‍ഷല്‍ പട്ടേല്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലേലത്തിന് മുമ്പ് ഒഴിവാക്കിയ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് ലേലത്തില്‍ കോടിപതിയാവാന്‍ ഇടയുള്ള മറ്റൊരു താരം. രണ്ട് കോടി രൂപ അടിസ്ഥാനവിലയുളള ഹര്‍ഷല്‍ കഴിഞ്ഞ രണ്ട് സീസണുകളിലും തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്കായി ശക്തമായ മത്സരം നടക്കുമെന്നാണ് കരുതുന്നത്.

വാനിന്ദു ഹസരങ്ക: ശ്രീലങ്കന്‍ സ്പിന്നറായ വാനിന്ദു ഹസരങ്കയാണ് ലേലത്തില്‍ ബംപറടിക്കാനിടയുള്ള മറ്റൊരു താരം. ഒന്നര കോടി അടിസ്ഥാനവിലയുള്ള ഹസരങ്കയെ ടീമിലെത്തിച്ചാല്‍ സീസണില്‍ മുഴുവന്‍ ലഭ്യമാകുമെന്നതിനാല്‍ താരത്തിനായി കോടികള്‍ ഒഴുക്കാന്‍ ടീമുകള്‍ തയാറായേക്കും. വാലറ്റത്ത് ആശ്രയിക്കാവുന്ന ബാറ്ററുമാണ് ഹസരങ്ക.

ഷാര്‍ദ്ദുല്‍ താക്കൂര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൈയൊഴിഞ്ഞ ഇന്ത്യന്‍ പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറാണ് ലേലത്തില്‍ കോടികളടിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഷാര്‍ദ്ദുലിനായും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ ശക്തമായി രംഗത്തിറങ്ങിയേക്കും.

കെകെആർ താരത്തെ തല്ലിക്കൂട്ടി തന്നിരിക്കുന്നത് ഒരു സൂചന; മറന്നും പൊറുത്തും ടീമുകൾ കാശ് വാരിയെറിയുമോ, ആകാംക്ഷ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios