Asianet News MalayalamAsianet News Malayalam

ഇനിയും തോല്‍ക്കാനാവില്ല, മുംബൈയില്‍ ഇന്ന് വമ്പന്‍ പോരാട്ടം; കോലിയും രോഹിത്തും നേര്‍ക്കുനേര്‍

എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ ശേഷിയുണ്ടെങ്കിലും ക്യാപ്റ്റൻ ഡുപ്ലെസിയും മാക്സ്‌വെല്ലും ഗ്രീനുമെല്ലാം നനഞ്ഞ പടക്കങ്ങളായതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.

IPL 2024 MI vs RCB 11 April 2024 live updates, Live Streaming Details, Match Timings, Match Preview
Author
First Published Apr 11, 2024, 11:02 AM IST

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവസാന മൂന്ന് കളിയും തോറ്റാണ് ഇറങ്ങുന്നത്. മൂന്ന് തോൽവിക്ക് ശേഷം വിജയവഴിയിലെത്തിയ ആശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്.

വാംഖഡെയിൽ കോലിയും രോഹിത്തും വീണ്ടും മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അവസാന മൂന്ന് കളിയും തോറ്റാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നതെങ്കില്‍ മൂന്ന് തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസ് കഴിഞ്ഞ മത്സരത്തിലാണ് വിജയവഴിയിലെത്തിയത്. വിരാട് കോലിയുടെ ബാറ്റിലൊതുങ്ങുന്നു ആർസിബിയുടെ റൺസും പോരാട്ടവും. എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ ശേഷിയുണ്ടെങ്കിലും ക്യാപ്റ്റൻ ഡുപ്ലെസിയും മാക്സ്‌വെല്ലും ഗ്രീനുമെല്ലാം നനഞ്ഞ പടക്കങ്ങളായതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്.

സീസണിലെ ആദ്യ തോല്‍വിക്ക് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ ഇരുട്ടടി; വന്‍ പിഴ

സ്കോർബോർഡിൽ എത്രവലിയ സ്കോറുണ്ടായാലും പ്രതിരോധിക്കാനാവാത്ത ബൗളിംഗ് നിരയാണ് ആര്‍സിബിയുടെ മറ്റൊരു തലവേദന. മുൻ സീസണുകളിൽ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോവാത്ത ആർസിബി ക്യാമ്പിൽ ആശങ്കകൾ മാത്രമാണ് ബാക്കി. തുടർ തോൽവികളിൽ നിന്ന് കുതറിത്തെറിച്ച മുംബൈ കാര്യങ്ങളെല്ലാം ശരിയായെന്ന പ്രതീക്ഷയിലാണ്. രോഹിത്തും ഇഷാനും നല്ലതുടക്കം നൽകിയാൽ പേടിക്കാനില്ല. സൂര്യകുമാർകൂടി റണ്ണടിച്ചാൽ സ്കോർബോർഡ് പറപറക്കും. സീസണിലെ ആദ്യ മൂന്ന് കളിയും തോറ്റ മുംബൈ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് ആദ്യ ജയം സ്വന്തമാക്കിയത്.

മുതലാളിയുടെ സ്വന്തം കാറില്‍ സ്റ്റേഡിയത്തിലെത്തി രോഹിത്, ഹാര്‍ദ്ദിക്കിന്‍റെ കാര്യം തീരുമാനമായെന്ന് ആരാധകരും

ഡല്‍ഹിയെ അടിച്ചു പറത്തിയ റൊമാരിയോ ഷെപ്പേർഡും ടിം ഡേവിഡും ഇന്ന് ആർസിബിക്കും പേടി സ്വപ്നമാവുമെന്നുറപ്പ്. എന്നാല്‍ ജസ്പ്രീത് ബുമ്രയെ മാറ്റിനിർത്തിയാൽ ആർസിബിയെപ്പോലെയാണ് ഇപ്പോൾ മുംബൈയുടെ ബൗളിംഗ് നിരയും. മുംബൈ ക്യാമ്പിന്‍റെ പ്രധാന ആശങ്കയും ഇതു തന്നെയാണ്. ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യക്കെതിരായ പ്രതിഷേധം കുറഞ്ഞതും മുംബൈക്ക് ആശ്വാസമാണ്. ഇതുവരെ 32 കളിയിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ പതിനെട്ടിലും ബെംഗളുരു പതിനാലിലും ജയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios