മുൻവ‍ർഷത്തെക്കാൾ സന്തുലിത ടീമാണ് റോയൽസ്. ഇന്നിംഗ്സ് തുറക്കാൻ ജോസ് ബട്‍ലറും തകർപ്പൻ ഫോമിലുള്ള യശസ്വീ ജയ്സ്വാളും.

ജയ്പൂര്‍: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈ സീസണില്‍ ഇരു ടീമുകളുടെയും ആദ്യ മത്സരമാണിത്. വിദേശ താരങ്ങളായി ജോസ് ബട്‌ലറും ഷിമ്രോണ്‍ ഹെറ്റ്മെയറും ട്രെന്‍റ് ബോള്‍ട്ടും ഇംപാക്ട് പ്ലേയറായി റൊവ്‌മാന്‍ പവലും ഇറങ്ങുമ്പോള്‍ ലഖ്നൗവില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും.റിയാന്‍ പരാഗ് ആയിരിക്കും നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുകയെന്ന് ടോസ് സമയത്ത് സഞ്ജു പറഞ്ഞു.

ലഖ്നൗ ടീമില്‍ നിക്കോളാസ് പുരാനും ക്വിന്‍റണ്‍ ഡി കോക്കും, മാര്‍ക്കസ് സ്റ്റോയ്നിസും നവീന്‍ ഉള്‍ ഹഖുമാണ് പ്ലേയിംഗ് ഇലവനിലുള്ള വിദേശതാരങ്ങള്‍. ധ്രുവ് ജുറെല്‍ രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലുണ്ടെങ്കിലും സഞ്ജു സാംസണ്‍ തന്നെയാണ് വിക്കറ്റ് കീപ്പര്‍.

രോഹിത്ത് ഒരിക്കലും ആ പതിവ് തെറ്റിച്ചിട്ടില്ല; ഹാര്‍ദ്ദിക്കിന് കീഴിൽ ആദ്യമായി ജയിച്ച് തുടങ്ങാൻ മുംബൈ ഇന്ത്യൻസ്

ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിൻ്റൺ ഡി കോക്ക് (ഡബ്ല്യു), ദേവദത്ത് പടിക്കൽ, ആയുഷ് ബഡോണി, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ക്രുണാൽ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, നവീൻ ഉൾ ഹഖ്, യാഷ് താക്കൂർ.

രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറൽ, രവിചന്ദ്രൻ അശ്വിൻ, സന്ദീപ് ശർമ, ആവേശ് ഖാൻ, ട്രെൻ്റ് ബോൾട്ട്, യുസ്വേന്ദ്ര ചാഹൽ.

ടി20 ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ രാജസ്ഥാൻ നായകൻ സഞ്ജു സാംസണും ലഖ്നൗ നായകൻ കെ എൽ രാഹുലിനും ഈ സീസണിലെ പ്രകടനം നിർണായകമാണ്. ജോസ് ബട്‍ലറും തകർപ്പൻ ഫോമിലുള്ള യശസ്വീ ജയ്സ്വാളും മികച്ച തുടക്കം നൽകിയാൽ രാജസ്ഥാന് കാര്യങ്ങൾ പകുതി എളുപ്പമാവും.നേരിടുന്ന ആദ്യപന്ത് തന്നെ സിക്സർ പറത്താമെന്ന ആത്മവിശ്വാസത്തോടെ സഞ്ജു സാംസൺ മൂന്നാമനായി ക്രീസിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക