കന്നി ഐപിഎല്‍ മത്സരത്തില്‍ വിഘ്നേഷ് പുത്തൂരിന് മൂന്ന് വിക്കറ്റ്
ആവേശപ്പോരിൽ മുംബൈയെ മറികടന്ന് ചെന്നൈ; തലയുയർത്തി മുംബൈയുടെ വണ്ടർ ബോയ് വിഘ്നേഷ്

ഐപിഎല്ലിലെ എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. താരതമ്യേന ഭേദപ്പെട്ട സ്കോറായ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിലാണ് ജയിച്ചത്. 5 പന്തുകൾ ബാക്കി നിർത്തി ചെന്നൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മലയാളി താരം വിഘ്നേഷ് പുത്തൂരിന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് മത്സരം അവസാന ഓവറുകളിലേയ്ക്ക് എത്തിച്ചത്.
അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം
മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയം
ഐപിഎല്ലിലെ എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്
മലയാളി താരം വിഘ്നേഷ് പുത്തൂരിന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് മത്സരം അവസാന ഓവറുകളിലേയ്ക്ക് എത്തിച്ചത്
വീണ്ടുമൊരു മലയാളിക്ക് ഐപിഎല്‍ അരങ്ങേറ്റം
മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഐപിഎൽ അരങ്ങേറ്റം. ചെന്നൈക്കെതിരെ മുംബൈയുടെ ഇംപാക്ട് പ്ലെയര്‍. കളത്തിലിറങ്ങിയത് രോഹിത് ശര്‍മ്മയ്ക്ക് പകരം.
155 റണ്‍സിലെത്തി മുംബൈ
അവസാന ഓവറുകളില്‍ ദീപക് ചഹാറിലൂടെ മുംബൈ 150 പിന്നിട്ടു, ചെന്നൈ സൂപ്പര്‍ കിംഗ്സിന് ജയിക്കാന്‍ 156
മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് നഷ്ടം
നൂര്‍ അഹമ്മദിന്റെ സ്പിന്‍ ബൗളിംഗിന് മുന്നില്‍ പതറി മുംബൈ ഇന്ത്യന്‍സ്, 96 റണ്‍സിന് 6 വിക്കറ്റ് നഷ്ടം
രോഹിത് ശര്‍മ്മ പൂജ്യം
മുംബൈ ഇന്ത്യന്‍സിന് മൂന്ന് വിക്കറ്റ് നഷ്ടം
ടോസ് ജയിച്ച് ചെന്നൈ
ചെന്നൈയുടെയും മുംബൈയുടെയും പ്ലേയിംഗ് ഇലവനിലേക്ക് ഉറ്റുനോക്കി ആരാധകര്‍
ചെന്നൈയില്‍ ടോസ് ഉടന്‍
ആവേശ മത്സരത്തിന് ടോസ് ഉടന്‍ വീഴും, ഇരു ടീമിന്റെയും പ്ലേയിംഗ് ഇലവന് വലിയ ആകാംക്ഷ
എംഎസ് ധോണി vs രോഹിത് ശര്‍മ്മ
ഐപിഎല്ലില്‍ രണ്ട് ഇതിഹാസങ്ങള്‍ ഇന്ന് നേര്‍ക്കുനേര്‍