അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും രാജസ്ഥാന് ചിന്തിക്കാൻ പോലുമാകില്ല.
ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൌളിംഗ് തിരഞ്ഞെടുത്തു. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താനാണ് ഡൽഹിയുടെ ശ്രമം. 8-ാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇന്നിറങ്ങുന്നത്.
രാജസ്ഥാൻ റോയൽസ് - പ്ലെയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ.
ഡൽഹി ക്യാപിറ്റൽസ് - പ്ലേയിംഗ് ഇലവൻ: ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, അഭിഷേക് പോറൽ, കരുൺ നായർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, അശുതോഷ് ശർമ്മ, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ.
READ MORE: അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലിൽ ബാറ്റ് പരിശോധനയുമായി അമ്പയർമാർ, എന്താണ് കാരണം?
