ജോസ് ബട്ലറുടെ അഭാവത്തിൽ ശ്രീലങ്കൻ താരം കുശാൽ മെൻഡിസാണ് ഗുജറാത്തിനായി കളത്തിലിറങ്ങുക. 

മൊഹാലി: ഐപിഎല്ലിലെ നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കാണ് ഇന്ന് കാണുന്നതെന്ന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു. പുല്ല് കുറവായതിനാൽ റൺസ് നേടാനും മികച്ച രീതിയിൽ പ്രതിരോധിക്കാനും കഴിയുമെന്നാണ് കരുതന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. 

മുംബൈ മൂന്ന് മാറ്റങ്ങളുമായാണ് മുംബൈ ഇന്നിറങ്ങുന്നത്. ജോണി ബെയർസ്റ്റോ, റിച്ചാർഡ് ഗ്ലീസൺ, രാജ് ബാവ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ടൂര്‍ണമെന്റിലുടനീളം തകര്‍പ്പൻ ഫോമിലായിരുന്ന ഗുജറാത്ത് താരം ജോസ് ബട്ലര്‍ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് മടങ്ങിയ സാഹചര്യത്തിൽ കുശാൽ മെൻഡിസാണ് പകരക്കാരനായി ഇറങ്ങുക. 

പ്ലേയിംഗ് ഇലവൻ

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദര്‍ശൻ, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാൻ, വാഷിംഗ്ടൺ സുന്ദര്‍, രാഹുൽ തെവാതിയ,റാഷിദ് ഖാൻ, സായ് കിഷോർ, ജെറാൾഡ് കൊറ്റ്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഗുജറാത്തിന്റെ ഇംപാക്ട് ഓപ്ഷനുകൾ: ഷെർഫാൻ റൂഥർഫോർഡ്, അനുജ് റാവത്ത്, മഹിപാൽ ലോംറോർ, ജയന്ത് യാദവ്, അർഷാദ് ഖാൻ.

മുംബൈ ഇന്ത്യൻസ് : ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പര്‍), രോഹിത് ശർമ്മ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, നമാൻ ധിർ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), രാജ് ബവ, മിച്ചൽ സാൻ്റ്നർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര. റിച്ചാര്‍ഡ് ഗ്ലീസൺ.

മുംബൈയുടെ ഇംപാക്ട് ഓപ്ഷനുകൾ: ശ്രീജിത്ത് കൃഷ്ണൻ, രഘു ശർമ്മ, റോബിൻ മിൻസ്, അശ്വനി കുമാർ, റീസെ ടോപ്ലെ.