രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ദൈവത്തിന്റെ കരിയറില്‍ അകന്ന് നിന്ന ഒന്ന്, ഐപിഎല്‍ സെഞ്ചുറി. 2011 എഡിഷനിലാണ് അത് സംഭവിക്കുന്നത്

സച്ചിൻ തെൻ‍ഡുല്‍ക്കര്‍ സെഞ്ചുറി നേടിയിട്ടും ജയിക്കാൻ സാധിക്കാതെ പോയ മുംബൈ ഇന്ത്യൻസ്.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ദൈവത്തിന്റെ കരിയറില്‍ അകന്ന് നിന്ന ഒന്ന്, ഐപിഎല്‍ സെഞ്ചുറി. 2011 എഡിഷനിലാണ് അത് സംഭവിക്കുന്നത്.

വിശ്വകിരീടം ഉയര്‍ത്തി ഒരു വാരം മാത്രം താണ്ടിയ വാംഖഡെയില്‍, എതിരാളികള്‍ കൊച്ചി ടസ്‌ക്കേഴ്‌സ് കേരളം. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ സച്ചിൻ ഇന്നിങ്സിന്റെ അവസാന പന്തിലാണ് മൂന്നക്കം തൊടുന്നത്.

66 പന്തില്‍ ശതകം, 12 ഫോറും മൂന്ന് സിക്‌സും. ഇതിഹാസത്തിന്റെ മികവില്‍ മുംബൈ സ്കോര്‍ബോര്‍ഡിലേക്ക് 182 റണ്‍സ് ചേര്‍ത്തു.

പക്ഷേ, മറുപടി ബാറ്റിങ്ങില്‍ കേരളത്തിനായി ബ്രണ്ടൻ മക്കല്ലവും മഹേല ജയവര്‍ധനയും ചേര്‍ന്നൊരു ചെയ്സിങ്ങിനിറങ്ങി. 19 ഓവറില്‍ കളി തീര്‍ത്ത് എട്ട് വിക്കറ്റിന്റെ വിജയവും നേടി. 88 റണ്‍സാണ് അന്ന് മക്കല്ലം നേടിയത്, ജയവര്‍ധനെ 56 റണ്‍സും.

സച്ചിന്റെ ശതകം പാഴാക്കി മുംബൈ ബൗളര്‍മാരും, ശോഭകെടുത്തി കൊച്ചി ടസ്ക്കേഴ്‌സും.

Powered By: