പോയിന്റ് പട്ടികയിൽ 7-ാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്.
ദില്ലി: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് ജയിച്ച ഡൽഹി ബൗളിംഗ് തിരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ച കാരണം ബാറ്റിംഗ് എളുപ്പമാകുമെന്നും അതുകൊണ്ടാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതെന്നും ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ അക്സർ പട്ടേൽ പറഞ്ഞു. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഡൽഹി ഇറങ്ങുന്നത്.
പ്ലേയിംഗ് ഇലവൻ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), റിങ്കു സിംഗ്, അങ്ക്‌കൃഷ് രഘുവംഷി, സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, റോവ്മാൻ പവൽ, ഹർഷിത് റാണ, അനുകുൽ റോയ്, വരുൺ ചക്രവർത്തി.
ഇംപാക്ട് സബ്സ്: മനീഷ് പാണ്ഡെ, മായങ്ക് മാർക്കണ്ഡെ, വൈഭവ് അറോറ, രാമൻദീപ് സിംഗ്, ലുവ്‌നിത് സിസോഡിയ.
ഡൽഹി ക്യാപിറ്റൽസ്: അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), ഫാഫ് ഡു പ്ലെസിസ്, കരുൺ നായർ, കെഎൽ രാഹുൽ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാർ.
ഇംപാക്ട് സബ്സ്: സമീർ റിസ്‌വി, അശുതോഷ് ശർമ്മ, ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക്, ത്രിപുരാന വിജയ്, ഡോണോവൻ ഫെരേര.
READ MORE: ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രം! റിഷഭ് പന്തിനെ അലട്ടുന്നന് കോടികളോ?
